ആഗ്ര : യുപിയിലെ ആഗ്രയില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഡോക്ടര്‍ പിടിയില്‍. ഡല്‍ഹി സ്വദേശിനിയായ 25കാരിയുടെ മൃതദേഹമാണ് കോളജിന് സമീപത്തു നിന്നും കണ്ടെത്തിയത്. പിജി വിദ്യാര്‍ഥിനിയായിരുന്ന യുവതിയെ ചൊവ്വാഴ്ച മുതല്‍ കാണാതായിരുന്നു.
ഇതേ തുടര്‍ന്ന് യുവതിയുടെ മാതാപിതാക്കള്‍ പോലീസിനു പരാതി നല്കി. ജലൗനില്‍ നിന്നുള്ള ഒരു ഡോക്ടര്‍ തങ്ങളുടെ മകളെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതായി മാതാപിതാക്കള്‍ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ കഴുത്തിലും തലയിലും മുറിവുകളുണ്ട്. പിടിയിലായ ഡോക്ടറെ ചോദ്യം ചെയ്തു വരികയാണെന്നും പ്രദേശത്തെ സിസിടിവി കാമറകള്‍ പരിശോധിക്കുമെന്നും പോലീസ് വ്യക്തമാക്കി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി അയച്ചു.