ഉത്തര്‍പ്രദേശ് : മെഡിക്കല്‍ പി.ജി വിദ്യാര്‍ത്ഥികള്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം സര്‍ക്കാര്‍ മേഖലയില്‍ പത്തു വര്‍ഷം നിര്‍ബന്ധ സേവനം അനുഷ്ഠിക്കണമെന്ന നിര്‍ദേശവുമായി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. സര്‍ക്കാര്‍ ആശുപത്രികളിലെയും മറ്റ് സര്‍ക്കാര്‍ മെഡിക്കല്‍ സ്ഥാപനങ്ങളിലെയും സ്പെഷ്യലിസ്റ്റ് ഡോക്ടര്‍മാരുടെ കുറവ് നികത്തുന്നതിന്‍റെ ഭാഗമായാണ് സര്‍ക്കാരിന്‍റെ പുതിയ തീരുമാനം.
ഉത്തര്‍പ്രദേശ് ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അമിത് മോഹന്‍ പ്രസാദാണ് ശനിയാഴ്ച പുതിയ നിര്‍ദേശം പുറത്തിറക്കിയത്. പത്തുവര്‍ഷം സര്‍ക്കാര്‍ മേഖലയില്‍ സേവനം ചെയ്യാത്തവര്‍ ഒരു കോടി രൂപ പിഴ ഒടുക്കേണ്ടി വരും. അവരെ അടുത്ത മൂന്നുവര്‍ഷത്തേക്ക് കോഴ്സ് ചെയ്യുന്നതില്‍ നിന്ന് വിലക്കുകയും ചെയ്യും.