നാട്ടിൽ തുടർ പഠനത്തിന് അവസരമൊരുക്കണം ; യുക്രെയ്നിൽ നിന്നെത്തിയ മെഡി.വിദ്യാർഥികൾ

For full experience, Download our mobile application:
Get it on Google Play

തൃശൂർ : യുക്രൈനിൽ നിന്നും നാട്ടിലെത്തിയ മെഡിക്കൽ വിദ്യാർഥ‌ികളുടെ തുടർപഠനത്തിന് സർക്കാർ ഇടപെടൽ വേണമെന്ന് രക്ഷിതാക്കളും വിദ്യാർത്ഥികളും. രാജ്യത്തെവിടെയും പഠിക്കാൻ തയ്യാറാണെന്നും തുടർ പഠനത്തിന് നിയമ ഭേദഗതിയുൾപ്പെടെയുള്ളവ പരിഗണിക്കണമെന്നും രക്ഷിതാക്കളുടെയും വിദ്യാർത്ഥികളുടെയും സംഘടന ആവശ്യപ്പെട്ടു.

ലക്ഷങ്ങൾ വായ്പയെടുത്താണ് മെഡിക്കൽ പഠനത്തിനായി പോയത്. അസാധാരണ സാഹചര്യമായതിനാൽ നാട്ടിൽ തിരിച്ചെത്തി. യുദ്ധഭൂമിയിലേക്ക് മടക്കമില്ലെന്നും രാജ്യത്തെ കോളേജുകളിൽ പഠിക്കാൻ അവസരം നൽകണമെന്നുമാണ് വിദ്യാർഥികളുടെ ആവശ്യം. പലർക്കും സർട്ടിഫിക്കറ്റുകൾ നഷ്ടമായി. ഇത് തിരികെ കിട്ടണം. ബാങ്ക് വായ്പയുൾപ്പെടെയുള്ള വെല്ലുവിളികൾ വേറെ.

സ‍ർക്കാർ ഇടപെടലില്ലാതെ വിദ്യാർഥികൾക്ക് ടി സി ലഭിക്കില്ല. ഇപ്പോഴുള്ള ഓൺലൈൻ ക്ലാസ് ദീർഘ കാലം തുടരാനാവില്ല. കർണാടക, തമിഴ്നാട് തുടങ്ങി അയൽ സംസ്ഥാനങ്ങൾ വിദ്യാർഥികൾക്ക് വിവിധ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നുണ്ട്. കേരളവും ഇത് പിൻ തുടരണം എന്നാണ് വിദ്യാർഥികളുടെയും രക്ഷിതാക്കളുടെയും ആവശ്യം. ഇക്കാര്യങ്ങൾ ഉൾപ്പെടെ  വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിയെ കാണാനാണ് ഇവരുടെ തീരുമാനം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...