പ്രമേഹരോഗികള്‍ ഈ ഇലകൾ കഴിക്കുന്നത് നല്ലതാണ്

For full experience, Download our mobile application:
Get it on Google Play

പ്രമേഹം ഇന്ന് പലരേയും പിടികൂടിക്കൊണ്ടിരിക്കുകയാണ്. നമ്മളുടെ ശരീരത്തില്‍ ഇന്‍സുലിന്‍ കൃത്യമായി ഉല്‍പാദിപ്പിക്കാതെ വരുമ്പോഴാണ് അത് പ്രമേഹത്തിലേയ്ക്ക് നയിക്കുന്നത്. പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്ന ചില ഔഷധ ഇലകളാണ് പരിചയപ്പെടുത്തുന്നത്. ഇവ എങ്ങിനെ ഉപയോഗിക്കണം എന്നും നോക്കാം. പ്രമേഹരോഗികള്‍ പാവയ്ക്ക ജ്യൂസ് അടിച്ച് കുടിക്കാറുണ്ട്. അതുപോലെ പാവയ്ക്കയുടെ ഇല< പ്രമേഹ രോഗത്തെ നിയന്ത്രിക്കാന്‍ വളരെ നല്ലതാണ്. ഈ ഇലയ്ക്ക് ഗ്ലൈസമിക് ഇന്‍ഡക്‌സ് വളരെ കുറവാണ്. അതിനാല്‍ നിങ്ങള്‍ ആഹാരം കഴിച്ചാലും വളരെ വേഗത്തില്‍ രക്തത്തില്‍ പഞ്ചസാരയുടെ അളവ് വര്‍ദ്ധിക്കുന്നത് തടയാന്‍ ഇത് സഹായിക്കുന്നുണ്ട്.

അതുപോലെ തന്നെ ഇന്‍സുലിന്‍ ഉല്‍പാദനം ബാലന്‍സ് ചെയ്യാനും അതുവഴി രക്തത്തിലെ പഞ്ചസാരയെ എനര്‍ജിയാക്കി മാറ്റിയെടുക്കാനും സാധിക്കുന്നുണ്ട്. കൂടാതെ ദഹനം കൃത്യമായി നടക്കാനും ശരീരത്തിലെ മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു. അതിനാല്‍ തന്നെ പാവയ്ക്കയുടെ ഇല പ്രമേഹ രോഗികള്‍ക്ക് നല്ലതാണ്. പ്രമേഹമുള്ളവരാണ് നിങ്ങള്‍ എങ്കില്‍ മൂന്ന് പാവക്കയുടെ ഇല എടുത്ത് ഒരു ഗ്ലാസ്സ് വെള്ളത്തില്‍ നല്ലപോലെ തിളപ്പിച്ച് കുടിക്കാവുന്നതാണ്. അതുപോലെ പാവയക്കയുടെ ഇല അരച്ച് ജ്യൂസ് തയ്യാറാക്കിയും നിങ്ങള്‍ക്ക് കുടിക്കാം. ഇതെല്ലാം പ്രമേഹത്തെ നിയന്ത്രിക്കാന്‍ വളരെ നല്ലതാണ്.

ഉലുവ ഇല
പ്രേമേഹത്തെ നിയന്ത്രിക്കാന്‍ ഉലുവ വളരെ നല്ലതാണ്. അതുപോലെ തന്നെ ഉലുവ ഇലയും നല്ലതാണ്. ഇതില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ പഞ്ചസാരയുടെ അളവ് രക്തത്തില്‍ വേഗത്തില്‍ ചേരുന്നത് തടയാന്‍ ഇത് സഹായിക്കുന്നു. അതുപോലെ ഇന്‍സുലിന്‍ ലെവല്‍ ബാലന്‍സ് ചെയ്യാന്‍ ഇത് സഹായിക്കുന്നുണ്ട്.
കറിവേപ്പില
നമ്മള്‍ കറിവേപ്പില ചേര്‍ക്കാതെ ഒരു കറി തന്നെ തയ്യാറാക്കാറില്ല. കറിവേപ്പില ചേര്‍ത്ത് കറി വെക്കുന്നതും. അതുപോലെ കറിവേപ്പില കഴിക്കുന്നതുമെല്ലാം പ്രമേഹത്തെ നിയന്ത്രിക്കാന്‍ വളരെയധികം സഹായിക്കുന്നുണ്ട്. കറിവേപ്പിലയ്ക്ക് മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും അതുപോല, നമ്മളുടെ ശരീരത്തില്‍ നിന്നും പഞ്ചസാരയുടെ അളവ് കുറയ്ക്കാനും കറിവേപ്പില സഹായിക്കുന്നുണ്ട്. കൂടാതെ ഇതില്‍ ആന്റിഇന്‍ഫ്‌ലമേറ്ററി അതുപോലെ തന്നെ ആന്റിഓക്‌സിഡന്റ്‌സ് എന്നിവ അടങ്ങിയിരിക്കുന്നതിനാല്‍ ഇത് ക്രോണിക് ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കാന്‍ സഹായിക്കുന്നുണ്ട്.
​നെല്ലി ഇല​
നെല്ലിക്ക കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണ് എന്നത് പോലെ തന്നെ നെല്ലിക്കയുടെ ഇല പ്രമേഹത്തെ നിയന്ത്രിക്കാന്‍ വളരെ നല്ലതാണ്. ഇത് ഇന്‍സുലിന്‍ സെന്‍സിറ്റിവിറ്റി നിയന്ത്രിക്കാന്‍ സഹായിക്കുന്നുണ്ട്. അതിനാല്‍ ശരീരത്തില്‍ കൃത്യമായി ഇന്‍സുലിന്‍ ഉല്‍പാദിപ്പിക്കാന്‍ ഇത് സഹായിക്കുന്നു. അതുപോലെ തന്നെ ഇതില്‍ ആന്റിഓക്‌സിഡന്റ്‌സ് അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ക്രമീകരിക്കാന്‍ സഹായിക്കുന്നുണ്ട്. അതുപോലെ പ്രമേഹം മൂലം ഉണ്ടാകുന്ന ശരീരവീക്കം, ഓക്‌സിഡേറ്റീവ് സ്‌ട്രെസ്സ് എന്നിവയെല്ലാം കുറയ്ക്കാനും സത്യത്തില്‍ നെല്ലിയുടെ ഇല നല്ലതാണ്. പ്രമേഹത്തെ നിയന്ത്രിക്കുന്നതിനായി നെല്ലിയുടെ ഇല എടുത്ത് ജ്യൂസ് അടിച്ച് നിങ്ങള്‍ക്ക് കുടിക്കാവുന്നതാണ്. അതുപോലെ ഇത് ആഹാരത്തില്‍ ചേര്‍ത്ത് കഴിക്കുന്നതും നല്ലത് തന്നെ. ഇതെല്ലാം തന്നെ പ്രമേഹത്തെ നിയന്ത്രിക്കാന്‍ സഹായിക്കുന്നുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസ് വെടിവയ്പ് ; 5 പേർക്ക് പരിക്ക് ; പ്രതികൾ...

0
വിർജീനിയ: അമേരിക്കയെ ഞെട്ടിച്ച് വീണ്ടും ക്യാംപസിൽ വെടിവയ്പ്. വിർജീനിയ സർവകലാശാലയിൽ നടന്ന...

വർക്കലയിൽ വീട് വാടകയ്ക്ക് എടുത്ത് ലഹരി വിൽപന ; ഭാര്യയ്ക്ക് പിന്നാലെ ഭർത്താവും അറസ്റ്റിൽ

0
മുത്താന: ലഹരിക്കേസിൽ ഭാര്യ അറസ്റ്റിലായതിന് പിന്നാലെ എംഡിഎംഎ വിൽപ്പനക്കാരനായ ഭർത്താവും പിടിയിൽ....

കൊടുവള്ളിയിൽ അമ്മ മരിച്ചുപോയ ഏഴ് വയസുകാരനെ ക്രൂരമായി മർദ്ദിച്ച് അച്ഛന്റെ വീട്ടുകാർ ; പരാതി

0
കൊടുവള്ളി : കോഴിക്കോട് കൊടുവള്ളിയിൽ ഏഴു വയസ്സുകാരനെ പിതാവിന്റെ വീട്ടുകാർ ക്രൂരമായി...