തിരുവനന്തപുരം: ഹെപ്പറ്റൈറ്റിസ്-ബി, ഹെപ്പറ്റൈറ്റിസ്-സി പോലുള്ള മാരകരോഗങ്ങൾ എത്രയും വേഗം കണ്ടെത്താനും വാക്‌സിനേഷൻ വ്യാപകമാക്കാനും നടപടിയെടുക്കുമെന്നു ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നടന്ന ലോക ഹെപ്പറ്റൈറ്റിസ് ദിന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സർക്കാർ ആശുപത്രികളിലെ മരുന്ന് ക്ഷാമം എത്രയും വേഗം പരിഹരിക്കും. കൂടാതെ പുതിയതായി മരുന്നുകൾ വാങ്ങുന്നതിനായി ആരോഗ്യ വകുപ്പിന് 500 കോടി രൂപ അനുവദിച്ചിട്ടുണ്ട്. രോഗപ്രതിരോധത്തിനും നിയന്ത്രണത്തിനും ഐക്യത്തോടെ പ്രവർത്തിക്കുന്നവരാണ് നമ്മൾ എന്നതാണ് സംസ്ഥാനത്തിന്റെ നേട്ടം. തെറ്റിദ്ധാരണ ഉളവാക്കുന്ന വാർത്തകൾ പ്രചരിപ്പിക്കാതിരിക്കാതിരിക്കുകയും, ജീവനക്കാർ രോഗികളോട് നല്ല രീതിയിൽ പെരുമാറുകയും വേണം. വി. മുരളീധരൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഹെപ്പറ്റൈറ്റിസ് പോലുള്ള രോഗങ്ങളുടെ പ്രതിരോധവും നിർമ്മാർജ്ജനവും സാധ്യമാണ്. ഇതിന് ബോധവത്കരണവും സാമൂഹികമായ മാറ്റവും അനിവാര്യമാണ്. കേവലം ഒരു ദിവസത്തെ ദിനാചരണത്തിലൊതുങ്ങാതെ ഓരോ വ്യക്തിയും ആരോഗ്യ പ്രവർത്തകനാകണം, സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്നവരിലേക്ക് സേവനങ്ങൾ എത്തിക്കണം എന്നും എംഎൽഎ പറഞ്ഞു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033, e mail – [email protected]





























