തിരുവനന്തപുരം : തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ കോവിഡ് ബാധിച്ച് മരിച്ചയാളുടെ മൃതദേഹത്തിന് പകരം ബന്ധുക്കള്‍ക്ക് ലഭിച്ചത് അജ്ഞാതന്റെ മൃതദേഹം. കോവിഡ് ബാധിച്ച് മരിച്ച വെണ്ണിയൂര്‍ സ്വദേശി ദേവരാജന്റെ മൃതദേഹത്തിന് പകരമാണ് അജ്ഞാതന്റെ മൃതദേഹം നല്‍കിയത്. എന്നാല്‍ സംസ്കാരത്തിന് ശേഷമാണ് മൃതദേഹം മാറിയ വിവരം ബന്ധുക്കള്‍ അറിയുന്നത്. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ അന്വേഷണം ആരംഭിച്ചു. ആര്‍എംഒ ആണ് അന്വേഷണം നടത്തുന്നത്.
കോവിഡ് ബാധിച്ചു മരിച്ചയാള്‍ക്ക് പകരം അജ്ഞാത മൃതദേഹം ; തിരുവനന്തപുരം മെഡിക്കല്‍ കോളജ് വീണ്ടും വിവാദത്തില്‍
RECENT NEWS
Advertisment