പന്തളം : കുളനട ഭഗവതി ക്ഷേത്രത്തിലെ മീനഭരണി ഉത്സവവും പൊങ്കാല മഹോത്സവവും ഇന്നുമുതൽ ഏപ്രിൽ 2 വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. വൈകിട്ട് 5ന് നിറപറ സമർപ്പണം, 5.30ന് സോപാനസംഗീതം, 6.30ന് ചുറ്റുവിളക്ക്, നിറമാല, കളഭച്ചാർത്ത്, ദീപക്കാഴ്ച . 7.15ന് കൈകൊട്ടിക്കളി, തിരുവാതിര 8.30 ന് നാദസ്വരക്കച്ചേരി. തുടർന്നുള്ള എല്ലാ ദിവസവും രാവിലെ 5.15 ന് അഷ്ട ദ്രവ്യ ഗണപതിഹവനം, ലളിത സഹസ്രനാമ ജപം, നിറപറ സമർപ്പണം, ഭാഗവത പാരായണം, സോപാന സംഗീതം, നിറമാല കളഭ ചാർത്ത്. രണ്ടാം ദിവസം രാത്രി 7.15ന് തിരുവാതിര, മൂന്നാം ദിവസം രാത്രി 7.30ന് തിരുവാതിര ഡാൻസ്, നാലാം ദിവസം രാവിലെ 7.30 ന് പൊങ്കാല. 9. 30ന് പൊങ്കാല നിവേദ്യം, 11 ന് കളമെഴുത്ത്, ഉച്ചപ്പാട്ട്. 5.30 ന് സോപാനസംഗീതം 7.15ന് തിരുവാതിര 8ന് കളമെഴുത്തുംപാട്ടും രാത്രി 9ന് സംഗീത സദസ്. അഞ്ചാം ദിവസം വൈകിട്ട് 7.30ന് നൃത്താഞ്ജലി. 8ന് കളമെഴുത്തും പാട്ടും. ആറാം ദിവസം ഉച്ചയ്ക്ക് 12. 30ന് ഭരണി സദ്യ, 3ന് ഓട്ടൻതുള്ളൽ, 5ന് തിരുമുമ്പിൽ വേലകളി, 5.30ന് കാഴ്ച ശീബലി, ഘോഷയാത്ര. രാത്രി 9 ന് ഗാനമേള, 12 ന് വിളക്കിന് എഴുന്നള്ളത്ത്, ആകാശദീപക്കാഴ്ച. ഏഴാം ദിവസം രാത്രി ഏഴിന് തിരുവാതിര, 8.30ന് സംഗീതാർച്ചന, 12 ന് ഗുരുതി പൂജ.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033