Tuesday, June 25, 2024 7:51 pm

തട്ടയിൽ മീനഭരണി ഉത്സവം നാളെ

For full experience, Download our mobile application:
Get it on Google Play

പന്തളം : തട്ടയിൽ ഒരിപ്പുറത്തമ്മയ്ക്കുമുൻപിൽ കരക്കാരുടെ തിരുമുൽക്കാഴ്ചകളൊരുങ്ങുന്നു. ബുധനാഴ്ചയാണ് കൊട്ടുകാഴ്ച ഉത്സവം. ഏഴ് കരകളിൽനിന്നും കരക്കാർ അണിയിച്ചൊരുക്കുന്ന കെട്ടുകാഴ്ചകളാണ് ഒരിപ്പുറത്ത് ക്ഷേത്രമുറ്റത്തെത്താനായി ഒരുക്കം പൂർത്തിയായിട്ടുള്ളത്. ബുധനാഴ്ച 7.30-ന് കളമെഴുതിപ്പാട്ട്, 12-ന് ഓട്ടൻതുള്ളൽ, രണ്ടിന് എഴുന്നള്ളിപ്പ്, വേലകളി, മൂന്നിന് കെട്ടുകാഴ്ച പ്രദർശനം, 6.30-ന് സേവ, എട്ടിന് ഏഴംകുളത്തമ്മയ്ക്ക് എതിരേൽപ്പ്, 10-ന് കഥകളി എന്നിവയുണ്ടാകും. മൂന്നുദിവസവും തങ്കയങ്കി ചാർത്തിയ ദേവിയെ ദർശിക്കാൻ അവസരമുണ്ടാകും. കിഴക്കും പടിഞ്ഞാറുമുള്ള കരകളിലെ കെട്ടുകാഴ്ചകൾ മേലേപന്തിയിലും താഴേപന്തിയിലും നിരത്തിക്കഴിഞ്ഞാൽ കരപറച്ചിൽ എന്ന ചടങ്ങാരംഭിക്കും. കെട്ടുകാഴ്ചകൾ തയ്യാറാക്കിയ വിവരം ദേവിയെ അറിയിക്കാനും കാഴ്ചകൾ ക്ഷേത്രത്തിന്‌ പ്രദക്ഷിണംവെയ്ക്കുന്നതിന് അനുമതി വാങ്ങാനുമായി കരക്കാർ നടത്തുന്ന ചടങ്ങാണിത്. നാളികേരവുമായി ദേവിക്ക്‌ മുൻപിലെത്തി പ്രാർഥിച്ചശേഷം കരയുടെ പേരുപറഞ്ഞ് പ്രദക്ഷിണംവെച്ച് ആൽച്ചുവട്ടിൽ തേങ്ങയുടച്ച് കരക്കാർ കെട്ടുകാഴ്ചകൾ പന്തിയിൽനിന്ന്‌ ഇറക്കിവെയ്ക്കും.

കരകളുടെ ക്രമമനുസരിച്ചാണ് കാഴ്ചകൾ പ്രദക്ഷിണംവെച്ചു തുടങ്ങും. കിഴക്കും പടിഞ്ഞാറും കരകളിലെ ചെറിയ കെട്ടുരുപ്പടികൾ മൂന്നുപ്രാവശ്യം വട്ടമടി പൂർത്തിയാക്കി പന്തിയിൽ തിരികെവെച്ചുകഴിഞ്ഞാൽ വലിയ കെട്ടുരുപ്പടികളുടെ ഊഴമാണ്. ക്രമമനുസരിച്ച് ക്ഷേത്രത്തിനു പ്രദക്ഷിണം വെച്ചശേഷം കെട്ടുകാഴ്ചകൾ കിഴക്കും പടിഞ്ഞാറുമുള്ള പന്തികളിൽ നിരത്തിവെയ്ക്കും. കാർത്തിക ദിവസമായ വ്യാഴാഴ്ച രാവിലെ ആറിന് ഗരുഡൻതൂക്കം നടക്കും. എട്ടുമുതൽ കെട്ടുകാഴ്ചകൾ വീണ്ടും ക്ഷേത്രത്തിനു വലംവെയ്ക്കും. പതിനൊന്നുമുതൽ നേർച്ചത്തൂക്കങ്ങൾ ആരംഭിക്കും. തിരുവാതിര ഉത്സവ ദിവസമായ ഞായറാഴ്ച രാവിലെ ഏഴിന് നവകം, ശ്രീഭൂതബലി, കലശാഭിഷേകം, വൈകീട്ട് 6.30-ന് സേവ, 9.30-ന് പഞ്ചവാദ്യം 11-ന് ഗാനമേള, രണ്ടിന് എഴുന്നള്ളത്തും വിളക്കും.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4   മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് നടത്തി

0
കുന്നംകുളം : ബഥനി സെന്റ് ജോൺസ് ഇംഗ്ലീഷ് ഹയർ സെക്കൻഡറി സ്കൂളിൽ...

ഡിജിറ്റൽ യുഗത്തിലും വായന പ്രസക്തം : അഡ്വ. റ്റി സക്കീർ ഹുസൈൻ

0
പത്തനംതിട്ട : ഡിജിറ്റൽ യുഗത്തിലും വായന പ്രസക്തി നഷ്ടപ്പെട്ടിട്ടില്ല എന്ന് നഗരസഭ...

വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണു ; മൂന്നാറിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

0
ഇടുക്കി: വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞു വീണ് വീട്ടമ്മ മരിച്ചു. മൂന്നാര്‍ എംജി...

പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി : 64കാരന് 3 ജീവപര്യന്തവും 6 വര്‍ഷം കഠിന തടവും...

0
തൃശൂര്‍: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ പ്രതിക്ക് മൂന്നു ജീവപര്യന്തവും ആറു...