പത്തനംതിട്ട : ജില്ലയിൽ എസ്.എസ്.എൽ.സി. കേന്ദ്രീകൃത മൂല്യനിർണയക്യാമ്പ് അഞ്ചിടത്തും ഹയർ സെക്കൻഡറി ക്യാമ്പ് നാലിടത്തുമാണ് നടക്കുന്നത്. കടുത്ത ചൂടിനെ വകവെയ്ക്കാതെ കാര്യക്ഷമമായി മൂല്യനിർണയക്യാമ്പുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ അധ്യാപകർ പ്രതിഷേധത്തോടെയാണ് ഇത്തവണത്തെ ക്യാമ്പിൽ പങ്കെടുക്കുന്നത്. 2023-ലെ ഹയർ സെക്കൻഡറി ഹിന്ദി, ഇംഗ്ളീഷ്, സംസ്കൃതം തുടങ്ങിയ വിഷയങ്ങളുടെ മൂല്യനിർണയം നടത്തിയതിന്റെ വേതനം ഇതുവരെ ലഭിച്ചിട്ടില്ല. എസ്.എസ്.എൽ.സി. മൂല്യനിർണയം നടത്തിയതിന്റെ വേതനം കൃത്യമായി നൽകിയിട്ടുമുണ്ട്. തിരഞ്ഞെടുപ്പ് ചുമതലയുള്ളതിനാൽ പല ക്യാമ്പുകളിലും അധ്യാപകരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ട്. ഇത് മൂല്യനിർണയത്തെ ബാധിക്കുകയും മറ്റ് അധ്യാപകർക്ക് അധികഭാരമാവുകയുംചെയ്യുന്നു.
എസ്.എസ്.എൽ.സി. മൂല്യനിർണയം ജില്ലയിൽ അഞ്ചിടത്താണ്. തിരുവല്ല ഡി.ബി.എച്ച്.എസ്.എസ്. (ഹിന്ദി, സോഷ്യൽ സയൻസ്), ഇരവിപേരൂർ സെയ്ന്റ് ജോൺസ് എച്ച്.എസ്.എസ്. (ഫിസിക്സ്, മലയാളം-ഒന്ന്), കോഴഞ്ചേരി ഗവ. എച്ച്.എസ്.എസ്. (ഇംഗ്ലീഷ്, ബയോളജി), മല്ലപ്പള്ളി സി.എം.എസ്.എച്ച്.എസ്.എസ്. (കെമിസ്ട്രി, ഫിസിക്സ്), റാന്നി എം.എസ്.എച്ച്.എസ്.എസ്. (മലയാളം-രണ്ട്, ഗണിതശാസ്ത്രം) എന്നീ വിഷയങ്ങളുടെ ക്യാമ്പുകളുണ്ടാകും. കണക്ക്, സോഷ്യൽ സയൻസ്, ഇംഗ്ലീഷ് വിഷയങ്ങളിൽ 24 പേപ്പറുകളാണ് ഒരു അധ്യാപകൻ നോക്കേണ്ടത്. മറ്റ് വിഷയങ്ങളുടെ 36 പേപ്പറും നോക്കണം. 20-ാം തീയതിയോടെ എസ്.എസ്.എൽ.സി. മൂല്യനിർണയം പൂർത്തിയാകും. ഹയർ സെക്കൻഡറിയിൽ ജില്ലയിൽ നാല് കേന്ദ്രങ്ങളിലാണ് മൂല്യനിർണയം നടത്തുന്നത്. പത്തനംതിട്ട മാർത്തോമ എച്ച്.എസ്.എസ്, പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്.എസ്.എസ്, കോഴഞ്ചേരി സെയ്ന്റ് തോമസ് എച്ച്.എസ്. എസ്, അടൂർ ഗവ. ബോയ്സ് ഹയർ സെക്കൻഡറി സ്കൂൾ എന്നിവയാണ് ജില്ലയിലെ കേന്ദ്രീകൃത മൂല്യനിർണയ ക്യാമ്പുകൾ. ഇതിൽ പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്.എസ്.എസ്. ഇരട്ട മൂല്യനിർണയ കേന്ദ്രമാണ്. ഹയർ സെക്കൻഡറിയിൽ ഒരാൾ 30 പേപ്പറാണ് ഒരു ദിവസം മൂല്യനിർണയം നടത്തേണ്ടത്.
കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ് പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്കുവാന് വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്കുവാന് 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033