കോട്ടയം : ശക്തമായ മഴയില്‍ പൂഞ്ഞാര്‍ അടിവാരത്ത് മീനച്ചിലാര്‍ കരകവിഞ്ഞു. പൂഞ്ഞാര്‍ അടിവാരം, ഏന്തയാര്‍ എന്നിവിടങ്ങളിലാണ് മീനച്ചിലാര്‍ കരകവിഞ്ഞത്. ആറിന്റെ തീരപ്രദേശങ്ങളിലെല്ലാം വെള്ളം കയറി. നിരവധി പേരുടെ കൃഷിയിടങ്ങള്‍ വെള്ളത്തിനടിയിലായി. വൈകുന്നേരം ആറോടെയാണ് മീനച്ചിലാറില്‍ കുത്തൊഴുക്ക് ഉണ്ടായത്. പൂഞ്ഞാര്‍ മേഖലയില്‍ ഉരുള്പൊട്ടിയതാണെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍ ശക്തമായ മഴയെ തുടര്‍ന്നുള്ള മലവെള്ളപ്പാച്ചിലാണെന്നാണ് അധികൃതര്‍ അറിയിക്കുന്നത്. മീനച്ചിലാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം.
ശക്തമായ മഴയില്‍ മീനച്ചിലാര്‍ കരകവിഞ്ഞു : തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം
RECENT NEWS
Advertisment