തിരുവല്ല : തിരുവല്ല നിയോജക മണ്ഡലത്തിൽ ഡിസംബർ 16നു നടക്കുന്ന നവകേരള സദസ്സിന് മുന്നോടിയായി കുടുംബശ്രീ പത്തനംതിട്ട ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ തിരുവല്ല എം.ജി.എം സ്കൂൾ ഗ്രൗണ്ടിൽ മെഗാ തിരുവാതിരയും വിളംബര ഘോഷയാത്രയും സംഘടിപ്പിച്ചു. തിരുവല്ല നിയോജക മണ്ഡലത്തിൽ ഉൾപ്പെട്ട തിരുവല്ല ഈസ്റ്റ്, വെസ്റ്റ്, കുറ്റൂർ, കടപ്ര, നിരണം, പെരിങ്ങര, നെടുമ്പ്രം, മല്ലപ്പള്ളി, ആനികാട്, കവിയൂർ, കല്ലൂപ്പാറ, കുന്നന്താനം, പുറമറ്റം എന്നീ പതിമൂന്നു സി ഡി എസ്സുകളിൽ നിന്നുള്ള അഞ്ഞൂറിലധികം കുടുംബശ്രീ അംഗങ്ങളാണ് തിരുവാതിരയില്‍ പങ്കെടുത്തത്.
തിരുവല്ല സബ് കളക്ടർ സഫ്നാ നസ്റുദ്ധീൻ മെഗാ തിരുവാതിരയുടെ ഉദ്ഘാടനം നിർവഹിച്ചു. മെഗാ തിരുവാതിരക്ക് ശേഷം എം ജി എം സ്കൂൾ ഗ്രൗണ്ടിൽ നിന്നും എസ് സി എസ് സ്കൂൾ ഗ്രൗണ്ടിലേക്ക് ആയിരത്തി അഞ്ഞൂറിലധികം കുടുംബശ്രീ അംഗങ്ങൾ അണി നിരന്ന വിളംബര ഘോഷയാത്ര നടന്നു. അഡ്വ. മാത്യു ടി തോമസ് എം. എൽ. എ വിളംബര ഘോഷയാത്ര ഫ്ലാഗ് ഓഫ് ചെയ്തു. ശിങ്കാരി മേളം, മുത്തുക്കുടകൾ,കോൽകളി, മറ്റു കലാ പരിപാടികൾ എന്നിവ വിളംബര ഘോഷയാത്രയുടെ ഭാഗമായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മായാ അനിൽകുമാർ, ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംങ് കമ്മിറ്റി ചെയർമാർ ജിജി മാത്യു, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ചന്ദ്രലേഖ, ആരോഗ്യ സ്റ്റാൻഡിങ് ചെയർമാൻ സോമൻ താമരച്ചാൽ, അംഗം അനു സി കെ,തിരുവല്ല നഗര സഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ജിജി വട്ടശ്ശേരിൽ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷീജ കരിമ്പിൻകാല, കൗൺസിലർമാരായ അഡ്വ.പ്രദീപ് മാമൻ, ഷിനു ഈപ്പൻ, ബിന്ദു പ്രകാശ്, ഷാനി താജ്, ഇന്ദു ചന്ദ്രൻ, റീനാ വിശാൽ, ശ്രീജ എം ആർ, അനു സോമൻ,അന്നമ്മ മത്തായി, ലിൻഡ തോമസ് വഞ്ചിപ്പാലം, തോമസ് വഞ്ചിപ്പാലം, നിരണം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.ജി.രവി മുട്ടാണിശാലിൽ, പഞ്ചായത്ത് അംഗങ്ങളായ ബിനീഷ് കുമാർ, സജിത്ത് എസ്, നെടുമ്പ്രം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പ്രസന്നകുമാരി, വൈസ് പ്രസിഡൻ്റ് സൈലേഷ് മങ്ങാട്ട്, വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ഷേർളി ഫിലിപ്, ആരോഗ്യ ക്ഷേമ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ പ്രീതിമോൾ ജെ, പെരിങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മാത്തൻ ജോസഫ്, വൈസ് പ്രസിഡന്റ് ശാന്തമ്മ ആർ നായർ, അംഗങ്ങൾ ആയ എബ്രഹാം തോമസ്, ജയ എബ്രഹാം, ഷീന മാത്യു, ശർമിള സുനിൽ, സുഭദ്ര രാജൻ, ഷൈജു എം സി, റിക്കു, മോനി വർഗീസ്, കല്ലൂപ്പാറ ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മനുഭായി മോഹന്‍, അംഗങ്ങളായ മോളിക്കുട്ടി ഷാജി, ജോളി റെജി, നവകേരള സദസ്സ് സംഘാടക സമിതി അംഗങ്ങൾ ആയ അഡ്വ. അനന്ത ഗോപൻ, ആർ സനൽകുമാർ, ഫ്രാൻസിസ് വി ആന്റണി, റെജി കുടുംബശ്രീ ജില്ലാ മിഷൻ കോർഡിനേറ്റർ ആദില എസ്, അസിസ്റ്റന്‍റ് ജില്ലാ മിഷൻ കോർഡിനേറ്റർ ബിന്ദു ആർ, നഗരസഭാ ഹെൽത്ത് സൂപ്പർ വൈസർ ബിജു എസ്, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ രേഖ, ഉമേഷിത, അസിസ്റ്റന്റ് സെക്രട്ടറി ജ്യോതി, എന്നിവർ പങ്കെടുത്തു.
സി.ഡി. എസ് ചെയർപേഴ്സന്മാരായ ഉഷ രാജേന്ദ്രൻ, ഇന്ദിരാ ഭായി, രഞ്ജിനി അജിത്, ജോളി ഷാജി, ശാന്തമ്മ ശശി, ഓമനകുമാരി, ഗീതാ പ്രസാദ്,ബിന്ദു എൻ നായർ, വത്സലാ ഗോപാല കൃഷ്ണൻ, ലീലാമ്മ വി എസ്, ഷൈനി എം ആർ, എൻ.യു.എൽ എം മാനേജർ അജിത് എസ്, കമ്മ്യൂണിറ്റി ഓർഗനൈസർ അനു വി ജോൺ എന്നിവർ മെഗാ തിരുവാതിരയുടെയും വിളംബര ഘോഷയാത്രയുടെയും സംഘാടനത്തിന് നേതൃത്വം വഹിച്ചു. ബ്ലോക്ക് കോർഡിനേറ്റർമാരായ അനുവിന്ദ്, മഞ്ജു എ എസ്, സഞ്ചുമോൾ, റിൻസി എം, വിനീത, രേഖാ രമണൻ, സി ഡി എസ് അക്കൗണ്ടന്റുമാരായ ദീപ കെ റാം, മോൻസി, നിഷ, മനിജ,ബിന്ദു, ശ്രീദേവി, നവ്യ സുരേഷ്, നിസ്സി, ബിജു എന്നിവരും പിന്തുണ നൽകി.