മെഗാ വായന ചങ്ങലയിൽ ചരിത്രം കുറിക്കാൻ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂൾ

For full experience, Download our mobile application:
Get it on Google Play

റാന്നി : മെഗാ വായന ചങ്ങലയിൽ ചരിത്രം കുറിക്കാൻ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂൾ. വായന ദിനത്തിൽ തുടക്കമിട്ട മെഗാ വായന ചങ്ങലയിലൂടെ ചരിത്രം തിരുത്തികുറിക്കുകയാണ് വെച്ചൂച്ചിറ എണ്ണൂറാംവയൽ സി എം എസ് എൽ പി സ്കൂളിലെ കുരുന്നുകൾ. വായന ദിനത്തോട് അനുബന്ധിച്ച് ആരംഭിച്ച മെഗാ വായന ചങ്ങലയിൽ 400 കുട്ടികൾ കണ്ണികളാകും. കൂടാതെ രക്ഷിതാക്കളും അധ്യാപകരും പൂർവ വിദ്യാർത്ഥികളും ചങ്ങലയിലെ കണ്ണികളായി കുട്ടികൾക്കൊപ്പം വായന ചങ്ങലയിൽ പങ്കു ചേരും. 10000 മണിക്കൂർ വായനയിലൂടെ 1000 പുസ്തകങ്ങൾ വായിക്കുന്നതിനാണ് ലക്ഷ്യമിടുന്നത്.

ലോക ക്ലാസിക്കുകൾ മുതൽ മലയാള ഭാഷയിലെ ബാല സാഹിത്യ കൃതികളും കൊച്ചു കുട്ടികൾക്ക് വായനക്കാർഡുകളും ബാല മാസികകളുമാണ് ഒരുക്കിയിട്ടുള്ളത്. വായന ദിനത്തിൽ ആരംഭിച്ച മെഗാ വായനച്ചങ്ങല ജൂൺ 30 ന് പൂർത്തിയാകും. രക്ഷിതാക്കളുടെ സഹകരണത്തോടെയാണ് നേഴ്‌സറി ക്ലാസ്സിലും ഒന്നാം ക്ലാസ്സിലും വായനചങ്ങലയിൽ കുട്ടികൾ കണ്ണി ചേരുക. വായന പൂർത്തിയാക്കിയ കുട്ടികൾ വായന കുറിപ്പും ആസ്വാദന കുറിപ്പും കഥാപാത്ര കുറിപ്പും തയ്യാറാക്കും. ജൂലൈ ആദ്യ വാരം കുട്ടികൾ വായിച്ച പുസ്തകങ്ങളുടെയും തയ്യാറാക്കിയ ഉത്പന്നങ്ങളുടെയും പ്രദർശനം വിദ്യാലയത്തിൽ സംഘടിപ്പിക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ

0
കാസർകോട് : കാസർകോട് മഞ്ചേശ്വരം വെടിവെപ്പ് കേസിൽ ഒരാൾ അറസ്റ്റിൽ. ചിഗുരുപദെ...

മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ് ചെയ്തു

0
തിരുവനന്തപുരം: മാൻകൊമ്പ്, ഇരുതലമൂരി എന്നിവയുമായി ഒമ്പത് പേരെ വനംവകുപ്പ് ഉദ്യോഗസ്ഥർ അറസ്റ്റ്...

തലശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ ഷോക്കേറ്റു മരിച്ചു

0
തൃശൂർ: ദേശമംഗലം തലശ്ശേരിയിൽ ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികൾ ഷോക്കേറ്റു മരിച്ചു....

അതിർത്തി തർ‌ക്കം പരിഹരിക്കാൻ‌ നീക്കം ; സമാധാന ചർച്ചകൾക്കായി ഡോവൽ ചൈനയിലേക്ക്

0
ന്യൂഡൽഹി : ഇന്ത്യ-ചൈന അതിർത്തി തർക്കങ്ങൾ പരിഹരിക്കുന്നതിനുള്ള പ്രത്യേക പ്രതിനിധികളുടെ ചർച്ചയ്ക്കായി...