മോദിയുടെ റാലിക്ക് സ്റ്റേഡിയം ഉപയോഗിക്കാൻ അനുമതി നിഷേധിച്ച് മേഘാലയ സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ഗാംങ്ടോക്: പ്രധാനമന്ത്രിയുടെ റാലിക്കായി സ്റ്റേഡിയം ഉപയോഗിക്കാൻ അനുമതി നിഷേധിച്ച് മേഘാലയ സർക്കാർ രംഗത്ത്. വെസ്റ്റ് ഗാരോ മലയിലെ തുറയിലാണ് വെള്ളിയാഴ്ച പ്രധാനമന്ത്രിയുടെ റാലി നടക്കാനിരിക്കുന്നത്. പ്രത്യേക കാരണങ്ങളൊന്നും ചൂണ്ടിക്കാണിക്കാതെയാണ് പരിപാടിക്ക് അനുമതി നിശേധിച്ചതെന്ന് ബൂിജെപി ആരോപിച്ചു. കഴിഞ്ഞതവണ സഖ്യമായി ഭരിച്ച എൻ പി പിയും ബിജെപി യും ഇത്തവണ ഒറ്റയ്ക്കാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. ബിജെപി തരംഗം തടയാനാണ് മുഖ്യമന്ത്രി കോൻറാഡ് സാംഗ്മയുടെ നീക്കം എന്ന് ബിജെപി കുറ്റപ്പെടുത്തി. അതിനിടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് മുതിർന്ന കോൺഗ്രസ് നേതാക്കൾ എത്തുന്നില്ലെന്ന വിമർശനം തള്ളി മേഘാലയയിലെ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാർത്ഥി വിൻസന്റ് പാല. അടുത്തയാഴ്ച രാഹുൽഗാന്ധി മേഘാലയയിൽ പ്രചാരണത്തിന് എത്തുമെന്നും, സംസ്ഥാനത്ത് കോൺഗ്രസ് 33 സീറ്റ് നേടി സർക്കാർ രൂപീകരിക്കുമെന്നും വിൻസന്‍റ് പാല പറഞ്ഞു.

തെരഞ്ഞെടുപ്പ് നടക്കുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ രാഹുൽഗാന്ധിയടക്കമുള്ള മുതിർന്ന കോൺഗ്രസ് നേതാക്കളുടെ അസാന്നിധ്യം ചർച്ചയായിരുന്നു. തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കേണ്ടി വരുമെന്ന ഭയം കൊണ്ടാണ് രാഹുൽ ഗാന്ധി മാറി നിൽക്കുന്നതെന്ന് ബിജെപിയും പരിഹസിച്ചു..2018ൽ 22 സീറ്റ് നേടിയ കോൺഗ്രസ് ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സർക്കാർ രൂപീകരിക്കാൻ കഴിഞ്ഞില്ല. നാല് വർഷത്തിനുള്ളിൽ മുഴുവൻ കോൺഗ്രസ് എംഎൽഎമാരും ബിജെപി സഖ്യത്തിലേക്ക് മാറി. ഇത് കോൺഗ്രസിൻറെ പ്രശ്നമായി കാണാനാകില്ലെന്നും വ്യക്തിപരമായ നേട്ടം നോക്കിപ്പോയവരാണെന്നുമാണ് വിൻസൻറ് എച്ച് പാലയുടെ വിശദീകരണം.ഭാരത് ജോ‍ഡോ യാത്രക്ക് പിന്നാലെ നടന്ന ത്രിപുര തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി പ്രചാരണത്തിന് പോകാത്തത് വലിയ ചര്‍ച്ചയായിരുന്നു. അമിത്ഉഷായും ജെപി നദ്ദയുമുൾപ്പടെ ബിജെപിയുടെ മുൻനിര നേതാക്കൾ രാഹുൽ ഗാന്ധിയുടെ അസാന്നിധ്യമടക്കം പ്രചാരണായുധമാക്കുമ്പോഴാണ് രാഹുൽ വ്യാഴാഴ്ച്ച മേഘാലയയിലെത്തുന്നത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കേന്ദ്രം വിളിച്ച വിദ്യാഭ്യാസമന്ത്രിമാരുടെ നിർണായക യോഗം ഇന്ന് ; കേരളം ഉപാധികളോടെ പി.എം ശ്രീ...

0
ഡൽഹി : കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ വിളിച്ച സംസ്ഥാന വിദ്യാഭ്യാസ...

വിവാഹ അഭ്യർത്ഥന നിരസിച്ചു ; പെണ്‍കുട്ടിയുടെ അച്ഛനെയും സഹോദരനെയും ബന്ദിയാക്കി മർദ്ദിച്ചു ; നാല്...

0
തിരുവനന്തപുരം : പെണ്‍കുട്ടിയെ വിവാഹം ചെയ്തു നൽകാത്തതിന് അച്ഛനെയും സഹോദരനെയും ബന്ദിയാക്കി ക്രൂരമായി...

പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ കോൺഗ്രസിന്റെ മിന്നൽ പ്രതിഷേധത്തിന്റെ കാരണം ; വെളിപ്പെടുത്തി രാഹുൽ

0
ഡൽഹി : നീറ്റ് അടക്കം പരീക്ഷ ക്രമക്കേടുകളിൽ ചര്‍ച്ച വേണമെന്ന് കോൺഗ്രസ്...

നിതിൻ രാജിന്‍റെ മരണം : അന്വേഷണത്തിലെ പോരായ്മ ; രക്ഷിതാക്കൾ നൽകിയ ഹർജി ഇന്ന്...

0
കണ്ണൂർ: അ‍ഞ്ചരക്കണ്ടി ഡെന്‍റല്‍ കോളേജ് വിദ്യാർത്ഥി നിതിൻരാജിന്‍റെ മരണത്തിൽ പോലീസ് അന്വേഷണത്തിലെ...