കൊച്ചി : ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയുടെ രണ്ടാമത്തെ മെത്രാനായി ഫാ. ജോണ്‍ പനന്തോട്ടത്തില്‍ സിഎംഐയെ (56) ഫ്രാന്‍സിസ് മാര്‍പാപ്പ നിയമിച്ചു. മെല്‍ബണ്‍ സെന്റ് തോമസ് രൂപതയുടെ രണ്ടാമത് ബിഷപ്പാണു ഫാ. ജോണ്‍ പനന്തോട്ടം. ഇന്നലെ ഒരേ സമയം വത്തിക്കാനിലും സിറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലും മെല്‍ബണ്‍ രൂപതാ കേന്ദ്രത്തിലും പ്രഖ്യാപനം വായിച്ചു. മെത്രാഭിഷേക തീയതിയും മറ്റു വിവരങ്ങളും പിന്നീട് അറിയിക്കും. രൂപതയുടെ ആദ്യമെത്രാന്‍ മാര്‍ ബോസ്‌കോ പൂത്തൂരിന് 75 വയസ് പൂര്‍ത്തിയായതിനെത്തുടര്‍ന്നു സമര്‍പ്പിച്ച രാജി സ്വീകരിച്ചാണ് പുതിയ നിയമനം. ഇതു സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇന്നലെ ഇറ്റാലിയന്‍ സമയം ഉച്ചയ്ക്കു 12ന് വത്തിക്കാനിലും ഇന്ത്യന്‍ സമയം വൈകിട്ട് 4.30ന് സീറോ മലബാര്‍ സഭയുടെ ആസ്ഥാന കാര്യാലയമായ കാക്കനാട് മൗണ്ട് സെന്റ് തോമസിലും ഓസ്‌ട്രേലിയന്‍ സമയം രാത്രി 10ന് മെല്‍ബണ്‍ രൂപതാ കേന്ദ്രത്തിലും പ്രസിദ്ധപ്പെടുത്തി.
മൗണ്ട് സെന്റ് തോമസില്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് നിയമന സന്ദേശം അറിയിച്ചത്. മെല്‍ബണ്‍ രൂപതയുടെ സ്ഥാനമൊഴിയുന്ന ബിഷപ് മാര്‍ ബോസ്‌കോ പുത്തൂരും കര്‍ദിനാളും ചേര്‍ന്ന് ഫാ. പനന്തോട്ടത്തിലിനെ സ്ഥാന ചിഹ്നങ്ങള്‍ അണിയിച്ചു. തലശ്ശേരി അതിരൂപതയിലെ പേരാവൂര്‍ പെരുമ്പുന്ന ഇടവകയില്‍ പനന്തോട്ടത്തില്‍ പരേതരായ ജോസഫിന്‍റെയും ത്രേസ്യാമ്മയുടെയും മകനായി 1966 മെയ് 31നാണു ജനിച്ചത്. സിഎംഐ സന്യാസ സമൂഹത്തിന്‍റെ കോഴിക്കോട് സെന്റ് തോമസ് പ്രോവിന്‍സിലായിരുന്നു വൈദികപഠനം.
1996 ഡിസംബര്‍ 26നു പൗരോഹിത്യം സ്വീകരിച്ചു. 2008-2014 കാലത്ത് കോഴിക്കോട് സെന്റ് തോമസ് പ്രോവിന്‍സിന്‍റെ സുപ്പീരിയറായി രണ്ട് തവണ സേവനം ചെയ്തു. 2015 മുതല്‍ 2020 വരെ ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെന്‍ അതിരൂപതയില്‍ സിറോ മലബാര്‍ സഭാംഗങ്ങളുടെ അജപാലന ശുശ്രൂഷ നിര്‍വഹിച്ചു. 2021 മുതല്‍ മാനന്തവാടി രൂപതയിലെ നിരവില്‍പുഴ സെന്റ് ഏലിയാസ് ആശ്രമത്തില്‍ സുപ്പീരിയറും ഇടവക വികാരിയുമായിരുന്നു. താമരശേരി രൂപതയിലും അജപാലന ശുശ്രൂഷ നിര്‍വഹിച്ചിട്ടുണ്ട്. മാനന്തവാടി നിരവില്‍പ്പുഴ സെന്റ് ഏലിയാസ് ആശ്രമത്തില്‍ സുപ്പീരിയറായും ഇടവക വികാരിയായുമുള്ള ശുശ്രൂഷയ്ക്കിടെയാണ് പുതിയ നിയോഗം. നിയുക്തമെത്രാന്റെ അഭിഷേകവും സ്ഥാനാരോഹണവും പിന്നീട്.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]