അവധിക്കാല അധ്യാപക സംഗമത്തിന് റാന്നിയിൽ തുടക്കമായി

For full experience, Download our mobile application:
Get it on Google Play

റാന്നി: പുതിയ പാഠപുസ്തകങ്ങളുടെ ക്ലാസ്സ് റൂം വിനിമയ രീതി അനുഭവവേദ്യമാക്കുന്നതിനും വർത്തമാനകാല പരിതസ്ഥിതികൾക്കനുസരിച്ച് അധ്യാപകരെ നവീകരിക്കാനുമായി പൊതുവിദ്യാഭ്യാസ വകുപ്പ് സമഗ്ര ശിക്ഷാ കേരള വഴി നടത്തുന്ന അവധിക്കാല അധ്യാപക സംഗമത്തിന് റാന്നിയിൽ തുടക്കമായി. കുറ്റമറ്റ നിലയിൽ അറിവ് നിർമ്മാണ പ്രക്രിയ ക്ലാസിൽ നിർവഹിക്കണമെങ്കിൽ അതേപറ്റിയുള്ള ആശയധാരണകളും ശേഷി നൈപുണികളും മൂല്യ മനോഭാവങ്ങളും നിരന്തരമായി ടീച്ചർ വളർത്തിയെടുക്കേണ്ടതുണ്ട്. ഇതിനുള്ള സഹായ സംവിധാനമായിട്ടാണ് ഇൻ സർവീസ് അധ്യാപക സംഗമങ്ങളെ നോക്കിക്കാണുന്നത്.

അഞ്ചു ദിവസം ഒറ്റ യൂണിറ്റായി പരിഗണിക്കുന്ന അവധിക്കാല അധ്യാപക സംഗമം രണ്ട് രീതിയിൽ പ്രധാനപ്പെട്ടതാണ്. ഒന്നാമതായി അക്കാദമിക വർഷത്തിന്റെ മുന്നൊരുക്കമായി നടത്തുന്നു എന്നതാണ്. പ്രക്രിയ സംബന്ധമായ പ്രവർത്തനങ്ങളിലൂടെ ആശയരൂപീകരണത്തിന് താരതമ്യേന കൂടുതൽ സമയം ലഭ്യമാകും എന്നതാണ് ഇതുകൊണ്ട് ഉദേശിക്കുന്നത്. എം.എസ് ഹയർ സെക്കൻ്ററി സ്കൂൾ ഓഡിറ്റോറിയത്തിൽ അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന അധ്യാപക സംഗമം റാന്നി പഞ്ചായത്ത് പ്രസിഡൻ്റ് കെ.ആർ. പ്രകാശ് ഉദ്ഘാടനം ചെയ്തു. വർഡ് മെമ്പർ സന്ധ്യാ ദേവി അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പ്രീതി ജോസഫ് മുഖ്യപ്രഭാഷണം നടത്തി. ബി.പി.സി ഷാജി എ. സലാം, ഹെഡ്മാസ്റ്റേഴ്സ് ഫോറം കൺവീനർ സുരേഷ് വർക്കി, ട്രഷറാർ എം.എസ് ക്രിസ് ജോസഫ്, ഹയർ സെക്കൻഡറി സ്കൂൾ പ്രഥമാധ്യാപകൻ ബിനോയ് കെ.എബ്രഹാം, എൽ.പി.ജി സ്കൂൾ പ്രഥമാധ്യാപകൻ ഷിബു പി. എബ്രഹാം എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...