Friday, May 9, 2025 8:22 pm

ശബരിമലയുടെയും പൂങ്കാവനത്തിന്റെയും പവിത്രത കാത്തുസൂക്ഷിക്കണം : മേല്‍ശാന്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശബരിമലയും പരിസരവും പരിപാവനമായി കാത്തുസൂക്ഷിക്കണമെന്ന് ശബരിമല മേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരി അയ്യപ്പഭക്തരോട് അഭ്യര്‍ത്ഥിച്ചു. ലക്ഷോപലക്ഷം ജനങ്ങള്‍ക്ക് ആശ്രയവും അഭയവുമായിട്ടുള്ള ശബരിമല ശ്രീ ധര്‍മ്മശാസ്താവിന്റെ വിഗ്രഹം എത്രതന്നെ പവിത്രമാണോ അത്രതന്നെ പവിത്രമാണ് ഈ സന്നിധാനവും കലിയുഗവരദനായ ശ്രീ ധര്‍മ്മശാസ്താവിന്റെ പൂങ്കാവനമെന്ന് അറിയപ്പെടുന്ന ഈ വനമേടും.

ഇതിന്റെ പവിത്രത, ഇവിടെത്തെ ഓരോ തരി മണ്ണുപോലും നമുക്ക് ചന്ദനദിവ്യമാണ്. അത് സംരക്ഷിക്കണം. അതിനായി ഇവിടെ എത്തുന്ന ഓരോ ഭക്തരും പ്ലാസ്റ്റിക് പോലുള്ളതൊന്നും കൊണ്ടുവരാതിരിക്കുക. അതുപോലെതന്നെ കെട്ട് നിറയ്ക്കുന്നതും. സാധാരണ നിലയില്‍ പൂജാദ്രവ്യങ്ങള്‍ എല്ലാംതന്നെ കെട്ടിനുള്ളില്‍ നിറയ്ക്കണമെന്ന് പറയാറുണ്ടെങ്കിലും ശബരിമലയില്‍ എത്തിയിട്ട് ഇവിടെ ഉപേക്ഷിക്കാന്‍ സാധ്യതയുള്ള ഒന്നുംതന്നെ കൊണ്ടുവരാതിരിക്കാന്‍ ശ്രമിക്കണം.
പാപനാശിനിയായ പമ്പാനദി നമുക്ക് പവിത്രമാണ്.

അവിടെ വസ്ത്രങ്ങളും മാലയുമൊന്നും ഉപേക്ഷിക്കരുത്. പമ്പാജലവും പവിത്രമായി സൂക്ഷിക്കണം. എല്ലാത്തിനുമുപരിയായി അയ്യപ്പനെ സേവിക്കാനായി ആരോഗ്യം, പരിസരം വൃത്തിയാക്കല്‍, ജനങ്ങളെ സേവിക്കല്‍.. അങ്ങനെ എല്ലാ മേഖലയിലും മാനവസേവ മാധവസേവയാണെന്ന ബോധത്തോടെ പ്രവര്‍ത്തിക്കുന്നവരുണ്ട്. അവരൊക്കെ പറയുന്നത് കേട്ട്, അവരുമായി സഹകരിച്ച് എല്ലാ ഭക്തന്‍മാരും ഈ സന്നിധാനവും ക്ഷേത്രവും രാജ്യത്തെ ഏറ്റവും ശ്രേഷ്ഠമായ തീര്‍ത്ഥാടന കേന്ദ്രമായി മാറ്റണമെന്നും മേല്‍ശാന്തി കെ. ജയരാമന്‍ നമ്പൂതിരി അഭ്യര്‍ത്ഥിച്ചു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

വനിതാ സൈനിക ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിടരുതെന്ന് സുപ്രീംകോടതി

0
ന്യൂഡൽഹി: ഷോർട്ട് സർവീസ് കമ്മീഷൻ വഴി സൈന്യത്തിൻ്റെ ഭാഗമായ വനിതാ സൈനിക...

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പൗരന്മാർക്ക് മുന്നറിയിപ്പുമായി ചൈ

0
ദില്ലി : ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പൗരന്മാർക്ക്...

എസ്എസ്എൽസി സേ പരീക്ഷ മേയ് 28 മുതൽ ജൂൺ 2 വരെ

0
തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷയില്‍ ഉപരിപഠനത്തിന് യോഗ്യത നേടാത്ത വിദ്യാര്‍ത്ഥികള്‍ക്കായുള്ള സേ പരീക്ഷ...

അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം

0
ശ്രീനഗർ: അതിർത്തിയിൽ വീണ്ടും പാകിസ്ഥാൻ്റെ പ്രകോപനം. ഉറി മേഖലയിലെ ഹാജിപൂർ സെക്ടറിലാണ്...