വെണ്ണിക്കുളം : റോഡ് തകർന്നു തരിപ്പണമായി. മേമല-തോണ്ടക്കരോട്ടു പടി- കല്ലുപാലം റോഡില്‍ യാത്രാദുരിതം. കോട്ടയം – കോഴഞ്ചേരി റോഡിൽനിന്നു പുറമറ്റം പഞ്ചായത്തിലെ 8,10 വാർഡിലൂടെ കടന്നു റാന്നി- തിരുവല്ല റോഡിൽ പ്രവേശിക്കുന്ന 3 കിലോമീറ്റർ ദൂരമുള്ള ലിങ്ക് റോഡാണിത്. വെണ്ണിക്കുളം ജംഗ് ഷനിൽ പ്രവേശിക്കാതെ ഇരുപാതയിലേക്കുമുള്ള ദൂരം കുറഞ്ഞ പ്രവേശന മാർഗമാണിത്. മേഖലയിൽ ജല അതോറിറ്റിയുടെ ജലവിതരണക്കുഴലുകൾ സ്ഥാപിക്കാൻ പാതയോരങ്ങൾ തുരന്നതോടെ റോഡിന്റെ തകർച്ച പൂർണമായി. ഇപ്പോൾ സ്വകാര്യ വാഹനങ്ങളും സ്കൂൾ ബസുകളുമടക്കം ഒട്ടേറെ വാഹനങ്ങൾ ഇതുവഴി ദുരിതംപേറി സഞ്ചരിക്കേണ്ട ഗതികേടിലാണ്. കവുങ്ങുംപ്രയാർ ബ്രാഞ്ച് പോസ്റ്റ് ഓഫിസിനു സമീപം കുത്തിറക്കത്തിൽ പാതയിലെ കോൺക്രീറ്റിങ് ആശങ്കയ്ക്ക് ഇടനൽകിയിരിക്കുകയാണ്. ഇവിടെ അപകടങ്ങൾ പതിയിരിക്കുകയാണ്. പ്രദേശത്തെ ആയിരത്തിലധികം കുടുംബങ്ങൾക്ക് അത്താണിയായുള്ള റോഡ് ശോച്യാവസ്ഥയിലായിട്ടും മറ്റൊരു മാർഗ്ഗവുമില്ലാത്തതിനാൽ ജനങ്ങൾ നരകയാതന അനുഭവിക്കുകയാണ്. മേഖലയിലെ മിക്ക പാതകളും നവീകരിച്ചിട്ടും ഈ റോഡിന് മാത്രം അവഗണനയാണെന്നാണ് നാട്ടുകാരുടെ ആക്ഷേപം.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1