കാരുണ്യ ഹസ്തവുമായി പാമ്പനാര്‍ ചങ്ക്‌സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ അംഗങ്ങള്‍

For full experience, Download our mobile application:
Get it on Google Play

പീരുമേട്: പെരികാർഡിറ്റിസ് എന്ന ഹൃദയ സംബന്ധമായ രോഗത്തിനോട് മല്ലടിക്കുന്ന പീരുമേട് പാമ്പനാർ സ്വദേശി കറുപ്പുസ്വാമിക്കുള്ള ധന സഹായം കൈമാറി. പഴയ പാമ്പനാർ കേന്ദ്രമായി പ്രവർത്തിക്കുന്ന ചങ്ക്‌സ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ അംഗങ്ങൾ സമാഹരിച്ച 27600/രൂപ, സഹായസമിതി രക്ഷാധികാരി പീരുമേട് പഞ്ചായത്ത് പ്രസിഡണ്ട് ആർ. ദിനേശന് കൈമാറി. കൂലിപ്പണിക്കാരനായ കറപ്പുസാമി വിദ്യാര്‍ഥികളായ രണ്ടു മക്കളും ഭാര്യയുമായി വാടക വീട്ടിലാണ് താമസിക്കുന്നത്. രോഗ ബാധിതനായതോടെ ജോലിക്ക് പോകുന്നില്ല. രോഗം ഭേദമാകാൻ അടിയന്തിര ശസ്ത്രക്രിയ ആവശ്യമാണ്. എന്നാൽ ഇതിനുള്ള ഭീമമായ തുക കണ്ടെത്താൻ ഈ കുടുംബത്തിന് കഴിയാത്തതിനാലാണ് സുമനസ്സുകളുടെ സഹായം ഈ കുടുംബം തേടിയത്. പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ.ദിനേശന്റെ നേതൃത്വത്തിൽ ചികിത്സാ സഹായം ശേഖരിക്കുന്നതിന് ജനകീയ കമ്മറ്റിക്ക് രൂപം നൽകി. സഹായസമിതി ചെയർമാൻ ഫാ.പി.ഡി. സുനീഷ്, കൺവീനവർ ജോൺ പോൾ, കമ്മറ്റി അംഗങ്ങളായ ആസാദ്, ശിവദാസ് എന്നിവർ സന്നിഹിതരായിരുന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്‍ഷുറന്‍സ് എടുക്കാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുത് : സുപ്രീംകോടതി

0
ന്യൂഡല്‍ഹി: ഇന്‍ഷുറന്‍സ് എടുക്കാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുതെന്ന് സുപ്രീംകോടതി. പൈലറ്റ് പ്രൊജക്ടായി...

സുഗതന്റെ അവധി അപേക്ഷ : അന്തിമ തീരുമാനം ആഭ്യന്തര വകുപ്പിന്

0
തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷ...

സിപി ജോണിന്റെ അധിക്ഷേപ പരാമർശം : കോൺഗ്രസിലും അമർഷം ; പ്രതിഷേധം തുടരുന്നു

0
തിരുവനന്തപുരം : പ്രിയദർശിനി സൗജന്യ യാത്രാ പദ്ധതി ഉപയോഗപ്പെടുത്തുന്ന സ്ത്രീകൾക്കെതിരായ ഗതാഗത...

കനത്ത മഴയും വെള്ളപ്പൊക്കവും : സംസ്ഥാനത്തെ നാശനഷ്ടങ്ങൾ ഇന്ന് മന്ത്രിസഭാ യോഗം വിലയിരുത്തും

0
തിരുവനന്തപുരം : കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും സംസ്ഥാനത്ത് ഉണ്ടായ നാശനഷ്ടങ്ങൾ ഇന്നത്തെ...