ചവറ: കേരള കോണ്‍ഗ്രസ് എം നിയോജക മണ്ഡലം ഭാരവാഹികള്‍ ഉള്‍പ്പെടെ പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് പന്മന നാസര്‍, കമ്മിറ്റി അംഗങ്ങളായ ദിലീപ് കൊട്ടുകാട്, മൂലക്കട ഷാനവാസ്, പന്മന മണ്ഡലം പ്രസിഡന്റ് ഇബ്രാഹിംകുട്ടി, വൈസ് പ്രസിഡന്റ് റഷീദ്, സെക്രട്ടറി ബഷീര്‍, യൂത്ത് ഫ്രണ്ട് (എം) നിയോജക മണ്ഡലം പ്രസിഡന്റ് ഷഫീഖ്, ജില്ലാ സെക്രട്ടറി ചവറ ഷാനവാസ്, ചവറ മണ്ഡലം പ്രസിഡന്റ് വിഷ്ണു കരിത്തുറ തുടങ്ങിയ നേതാക്കളും നിരവധി പ്രവര്‍ത്തകരുമാണ് പാര്‍ട്ടി വിട്ടത്.
കീഴ്ഘടകങ്ങളുടെ അഭിപ്രായം മാനിക്കാതെയുള്ള കേരള കോണ്‍ഗ്രസ് എം ജില്ലാ സെക്രട്ടറി ചവറ ഷായുടെ ഏകാധിപത്യ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് പന്മന നാസര്‍, കൊട്ടുകാട് ദിലീപ് എന്നിവര്‍ അറിയിച്ചു.