കോന്നി : സി ഐ റ്റി യുവിന്റെ നേതൃത്വത്തില്‍ ഓട്ടോറിക്ഷ തൊഴിലാളി നെടുമണ്‍കാവ് യൂണിറ്റിലെ അംഗങ്ങള്‍ക്കുള്ള ഐഡന്‍റിറ്റി കാര്‍ഡ് സി പി ഐ എം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു വിതരണ ഉദ്ഘാടനം നിര്‍വ്വഹിച്ചു. യൂണിറ്റ് പ്രസിഡന്റ് സി ഡി മാത്യു അദ്ധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി ആര്‍ ദിലീപ്, ഓട്ടോ ടാക്സി ആന്റ് ലൈറ്റ് മോട്ടോഴ്സ് വര്‍ക്കേഴ്സ് യൂണിയന്‍ കൊടുമണ്‍ ഏരിയ സെക്രട്ടറി എസ് രാജേഷ്,
കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റ്റി വി പുഷ്പവല്ലി, ബ്ലോക്ക് പഞ്ചായത്തംഗം പി വി ജയകുമാര്‍, സി പി ഐ എം ലോക്കല്‍ കമ്മറ്റി സെക്രട്ടറി വി ഉന്മേഷ്, ഗ്രാമപഞ്ചായത്തംഗം അലക്സാണ്ടര്‍ ഡാനിയേല്‍,യൂണിയന്‍ ജില്ലാ കമ്മറ്റിയംഗം കൂടല്‍ ഷാജി, അജി കെ എസ്,റ്റി എന്‍ സോമരാജന്‍, ആര്‍ രാജന്‍, ബിനു, രാജാമണി ഉദയന്‍,ജനനി പാലിയേറ്റീവ് സെക്രട്ടറി ജോണിക്കുട്ടി,ബിജു തുടങ്ങിയവര്‍ സംസാരിച്ചു.