Saturday, April 19, 2025 3:37 pm

പരീക്ഷണ ഓട്ടം വിജയകരം : മലബാറില്‍ മെമു സര്‍വീസ് 16 മുതല്‍

For full experience, Download our mobile application:
Get it on Google Play

കണ്ണൂര്‍ : കൊവിഡ് കാലത്തെ യാത്രാ പ്രതിസന്ധിക്ക് പരിഹാരമായി മലബാറില്‍ മെമു സര്‍വീസ് 16 മുതല്‍ ആരംഭിക്കുന്നു. പാലക്കാട്-കണ്ണൂര്‍ പരീക്ഷണ ഓട്ടം വിജയകരമായതോടെയാണ് മെമു സര്‍വീസ് തുടങ്ങാന്‍ റെയില്‍വേ തീരുമാനിച്ചത്.

ഇതോടെ കൊവിഡ് കാലത്ത് പാസഞ്ചര്‍ ട്രെയിനുകളും മറ്റും സര്‍വീസ് നിര്‍ത്തലാക്കിയതിനാല്‍ ഉണ്ടായ യാത്രാ പ്രതിസന്ധിക്ക് ഒരു പരിധി വരെ പരിഹാരമാവുമെന്നാണു പ്രതീക്ഷിക്കുന്നത്. പരീക്ഷണ ഓട്ടത്തില്‍ രണ്ട് സ്‌റ്റേഷനുകള്‍ക്കിടയില്‍ യാത്ര ചെയ്യാനെടുക്കുന്ന സമയം, പ്ലാറ്റ് ഫോമും മെമു ബോഡിയും തമ്മിലുള്ള അകലം എന്നിവയാണ് പരിശോധിച്ചത്. മെമു സര്‍വീസ് തുടങ്ങുന്നതോടെ എടക്കാട്, വടകര തുടങ്ങിയ സ്‌റ്റേഷനുകളുടെ ഉയരത്തില്‍ ചെറിയ മാറ്റം വരുത്തേണ്ടി വരും.

ഇപ്പോള്‍ പാലക്കാട് ഡിവിഷനു കീഴില്‍ ഷൊര്‍ണൂര്‍-കോയമ്പത്തൂര്‍, ഈറോഡ്-പാലക്കാട് ടൗണ്‍, പാലക്കാട് ടൗണ്‍-സേലം, പാലക്കാട് ടൗണ്‍-എറണാകുളം എന്നീ മെമു സര്‍വീസുകളാണുള്ളത്. പാലക്കാട് നിന്നു വടക്കോട്ടേക്ക് മെമു സര്‍വീസ് തുടങ്ങുന്നതിന് ആദ്യഘട്ടത്തില്‍ 14 കോടി രൂപയാണ് ചെലവ് കണക്കാക്കിയിരുന്നത്. മറ്റു ട്രെയിനുകളെ അപേക്ഷിച്ച്‌ മെമുവിന്റെ അറ്റകുറ്റപ്പണികള്‍ക്ക് ചെലവ് കുറയുമെന്നതാണ് റെയില്‍വേയെ കൂടുതല്‍ സര്‍വീസിന് പ്രേരിപ്പിക്കുന്നത്. ചെറിയ സ്‌റ്റേഷനുകളില്‍ പോലും മെമു ട്രെയിനുകള്‍ക്ക് നിര്‍ത്താന്‍ കഴിയും. അതിനാല്‍ തന്നെ ഇതു ഹ്രസ്വദൂര യാത്രക്കാര്‍ക്ക് കൂടുതല്‍ ഉപകാരപ്പെടും. ആവശ്യത്തിന് പാസഞ്ചര്‍ ട്രെയിനുകളില്ലാത്തതും പാസഞ്ചര്‍ ട്രെയിനുകള്‍ക്ക് കൂടുതല്‍ കോച്ചുകളില്ലാത്തതും കാരണം വലയുന്ന സ്ഥിരയാത്രക്കാര്‍ക്ക് വലിയൊരു ആശ്വാസമാവും.

മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയുള്ള മെമു എല്ലാ സ്‌റ്റേഷനുകളിലും നിര്‍ത്താനാവും. ജിപിഎസ് സൗകര്യത്തോടെയുള്ള കോച്ചുകളാണ്. എയര്‍ സസ്‌പെന്‍ഷന്‍, ഓരോ കോച്ചിലും രണ്ട് വീതം ബയോടോയ്‌ലറ്റുകള്‍, കുഷ്യന്‍ സീറ്റുകള്‍, എല്‍ഇഡി ലൈറ്റ്, സ്ത്രീകളുടെ കോച്ചില്‍ സിസിടിവി എന്നിവ മെമുവിന്റെ പ്രത്യേകതകളാണ്.

06023 നമ്പര്‍  ഷൊര്‍ണൂര്‍ – കണ്ണൂര്‍ മെമു രാവിലെ 4.30ന് ഷൊര്‍ണൂരില്‍ നിന്ന് പുറപ്പെട്ട് 9.10ന് കണ്ണൂരിലെത്തും. 06024 നമ്പര്‍ കണ്ണൂര്‍ – ഷൊര്‍ണൂര്‍ മെമു വൈകിട്ട് 5.20ന് കണ്ണൂരില്‍ നിന്ന് പുറപ്പെട്ട് 10.55ന് ഷൊര്‍ണൂരിലെത്തും. സീസണ്‍ ടിക്കറ്റ് യാത്രക്കാര്‍ക്കാണ് മുന്‍ഗണന. കോച്ചുകളില്‍ ഭക്ഷണവിതരണം ഉണ്ടായിരിക്കില്ല. ഞായറാഴ്ച സര്‍വീസ് ഉണ്ടായിരിക്കില്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

തലവൂര്‍ മഞ്ഞക്കാല ട്രിനിറ്റി മാർത്തോമ്മാ ഇടവകയില്‍ ഈസ്റ്റർ ഗാനസന്ധ്യ ഞായറാഴ്ച വൈകിട്ട്

0
കൊട്ടാരക്കര : തലവൂര്‍ മഞ്ഞക്കാല ട്രിനിറ്റി മാർത്തോമ്മാ ഇടവകയുടെ പ്ലാറ്റിനം...

വയനാട്ടില്‍ വന്‍ കഞ്ചാവ് വേട്ട ; രണ്ട് പേരെ ബസില്‍ നിന്ന് പിടികൂടി

0
സുല്‍ത്താന്‍ബത്തേരി: വയനാട്ടില്‍ വന്‍ കഞ്ചാവ് വേട്ട. കര്‍ണാടകയില്‍ നിന്ന് കേരളത്തിലേക്ക് വരികയായിരുന്ന...

കോന്നി ആനക്കൂട്ടിലെ കുട്ടിയുടെ അപകട മരണം വനം വകുപ്പ് അനാസ്ഥയുടെ രക്തസാക്ഷിത്വം : ഡിസിസി...

0
പത്തനംതിട്ട : കുടുംബത്തോടൊപ്പം അവധിക്കാലം ചിലവിടാൻ കോന്നി ആനക്കൂട്ടിൽ എത്തിയ...

കാഞ്ച ഗച്ചിബൗളി വനം നശിപ്പിക്കുന്നതിനെതിരെ പ്രസ്താവനയുമായി 67 മുൻ ഉന്നത ഉദ്യോഗസ്ഥർ

0
ഹൈദരാബാദ്: കാഞ്ച ഗച്ചിബൗളി വനം നശിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് തെലങ്കാന സർക്കാർ...