വിഴിഞ്ഞം : വിഴിഞ്ഞത്ത് പനമരം വീണ് ഒരാള്‍ മരിച്ചു. മുറിച്ചിട്ട മഹാഗണി മരം സമീപത്തെ പനയില്‍ തട്ടി പന ഒടിഞ്ഞ് വീണാണ് ചുമട്ടുതൊഴിലാളി മരിച്ചത്.
കിടാരക്കുഴി ഇടി വിഴുന്ന വിള ക്ഷേത്രത്തിനു സമീപം പ്ലാങ്കാല വിളവീട്ടില്‍ സുധാകരന്‍ (53) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 3.30 ഓടെയായിരുന്നു അപകടം. മരം കയറ്റുന്നതിനു വേണ്ടിയാണ് ഐഎന്‍ ടിയുസി തൊഴിലാളിയായ സുധാകരനെത്തിയത്. മരം വീഴുന്നത് കണ്ട് മറ്റുള്ളവര്‍ ഓടി മാറിയെങ്കിലും സുധാകരന് ഓടിമാറാന്‍ കഴിഞ്ഞില്ല. മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.
പനമരം വീണ് ചുമട്ടുതൊഴിലാളി മരിച്ചു
RECENT NEWS
Advertisment