പാലക്കാട് അനസ് കൊലപാതകം ; രണ്ട് പ്രതികളും അറസ്റ്റിൽ

For full experience, Download our mobile application:
Get it on Google Play

പാലക്കാട് : അനസ് കൊലപാതകത്തില്‍ രണ്ട് പ്രതികളും അറസ്റ്റില്‍. മുഖ്യപ്രതി ഫിറോസിന്റെ സഹോദരന്‍ റഫീഖിനെ ഇന്നലെ രാത്രി പോലീസ് അറസ്റ്റ് ചെയ്തു.
റഫീഖിന്റെ പങ്ക് ചോദ്യം ചെയ്യലിലൂടെ ബോധ്യപ്പെട്ട ശേഷമാണ് പോലീസ് നീക്കം.
വിക്ടോറിയ കോളേജിന് മുന്നില്‍വെച്ച്‌ അനസിനെ മര്‍ദ്ദിക്കുന്ന സിസിടിവി ദൃശ്യങ്ങളില്‍ പ്രതി ഫിറോസിന്റെ സഹോദരന്‍ റഫീഖിനെയും വ്യക്തമായി കാണാം. എന്നാല്‍ റഫീഖ് ബൈക്കില്‍ നിന്ന് ഇറങ്ങുന്നതിന് മുന്‍പേ ഫിറോസ് ബാറ്റ് കൊണ്ട് അനസിനെ തല്ലി വീഴ്ത്തുന്നുമുണ്ട്.

ഈ സാഹചര്യത്തിലാണ് റഫീഖിനെതിരെ ആദ്യഘട്ടത്തില്‍ നടപടിക്ക് പോലീസ് സംശയിച്ചത്. എന്നാല്‍ ഫിറോസിനെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്ന് റഫീഖിന്റെ പങ്ക് വ്യക്തമാകുകയും പോലീസ് പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. തലക്കടിയേറ്റ് ബോധരഹിതനായ അനസിനെ ഇരുവരും ചേര്‍ന്നാണ് ആശുപത്രിയിലെത്തിച്ചത്. ആശുപത്രി അതികൃതരോട് അനസിന് ഓട്ടോറിക്ഷ അപകടത്തില്‍പ്പെട്ട് പരിക്കേറ്റെന്ന് പറഞ്ഞതും റഫീഖ് ആയിരുന്നു. റഫീഖിനെ അന്വേഷണസംഘം ഇന്ന് സംഭവസ്ഥലത്തെത്തിച്ച്‌ തെളിവെടുക്കും. ഇന്ന് തന്നെ പ്രതിയെ കോടതിയിലും ഹാജരാക്കും.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓട്ടോയും ടാങ്കർ ലോറിയും കൂട്ടിയിടിച്ച് അപകടം ; ആറ് പേർക്ക് ദാരുണാന്ത്യം

0
തെലങ്കാന: തെലങ്കാനയിൽ വാഹനാപകടത്തിൽ കർണാടക സ്വദേശികളായ ആറു പേർ മരിച്ചു. ബീദർ...

മെസിയെ കേരളത്തില്‍ എത്തിക്കാമെന്ന് കാണിച്ച് തട്ടിപ്പ് : കായിക വകുപ്പ് റിപ്പോര്‍ട്ട് അടുത്ത മന്ത്രിസഭാ...

0
തിരുവനന്തപുരം : മെസ്സിയെ കേരളത്തില്‍ എത്തിക്കാമെന്ന് കാണിച്ച് തട്ടിപ്പ് നടത്തിയ സംഭവത്തില്‍...

സീബ്രാ ലൈനുകളുടെ വീതി കൂട്ടാൻ സർക്കാർ ; കാൽനട യാത്രക്കാരുടെ സുരക്ഷയ്ക്ക് കർമ്മ പദ്ധതിയെന്ന്...

0
തിരുവനന്തപുരം: സംസ്ഥാനത്തെ റോഡുകളിൽ കാൽനട യാത്രക്കാരുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനും അവരുടെ ബുദ്ധിമുട്ടുകൾ...

പാറ്റ പരാമർശം തെറ്റായി പ്രചരിപ്പിച്ചു ; സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ സുപ്രീംകോടതി നോട്ടീസ്

0
ന്യൂഡൽഹി : ചീഫ് ജസ്റ്റിസ് സൂര്യകാന്ത് നടത്തിയ ‘പാറ്റ’ പരാമർശത്തെ എഡിറ്റ്...