ഡെങ്കിപ്പനിയടക്കമുള്ള കൊതുകുജന്യ രോഗങ്ങള്‍ പടരുന്നു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: നഗരസഭയില്‍ ഡെങ്കിപ്പനിയടക്കമുള്ള കൊതുകുജന്യ രോഗങ്ങള്‍ പടരുന്നു. എറണാകുളം ജില്ലയില്‍ ജൂണ്‍ മാസം ഇതുവരെ 143 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിക്കുകയും 660 പേര്‍ ഡെങ്കിപ്പനി ലക്ഷണങ്ങളുമായി ചികിത്സ തേടുകയും ചെയ്തു. ഇതില്‍ പകുതിയിലധികം പേരും കൊച്ചി കോര്‍പ്പറേഷന്‍ പരിധിയിലെ താമസക്കാരാണ്. ജില്ലയില്‍ ജൂണ്‍ മാസം റിപ്പോര്‍ട്ട് ചെയ്ത രണ്ട് മരണങ്ങളും കോര്‍പ്പറേഷന്‍ പരിധിയില്‍ തന്നെയാണ്. നഗരസഭ പരിധിയില്‍ ഈഡിസ്, ക്യൂലക്‌സ് കൊതുകുകള്‍ പെരുകുന്നതായി ജില്ലാ വെക്ടര്‍ കണ്‍ട്രോള്‍ വിഭാഗത്തിന്റെ പരിശോധനയിലും കണ്ടെത്തിയിട്ടുണ്ട്.

പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണമെന്ന് ജില്ലാ ഭരണകൂടം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍ നഗരസഭയില്‍ കൊതുകു നിര്‍മാര്‍ജന സ്‌ക്വാഡിന്റെ പ്രവര്‍ത്തനം ഊര്‍ജിതമല്ലെന്നാണ് ഉയരുന്ന ആക്ഷേപം. കൊച്ചി കോര്‍പ്പറേഷനിലെ കൊതുക് നിര്‍മാര്‍ജന സ്‌ക്വാഡിന്റെ പ്രവര്‍ത്തനം കഴിഞ്ഞ മാര്‍ച്ചില്‍ അവസാനിച്ചതായാണ് വിവരാവകാശ രേഖകളിലുമുള്ളത്. നിലവില്‍ പുതിയ സ്‌ക്വാഡ് രൂപീകരിച്ചിട്ടുമില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖയുടെ മരണം ; എൻജിഒ യൂണിയൻ ആരോഗ്യ മന്ത്രിക്ക് ഇന്ന്...

0
കണ്ണൂർ: കണ്ണൂർ ചൊക്ലിയിലെ ഹെൽത്ത് ഇൻസ്പെക്ടർ ദീപ ലേഖ കുഴഞ്ഞുവീണ് മരിച്ച...

ഇന്ന് കർക്കിടക വാവ് ; പിതൃപുണ്യം തേടി ആയിരങ്ങൾ ; ക്ഷേത്രങ്ങളിലും പ്രത്യേക ബലി...

0
തിരുവനന്തപുരം: ഇന്ന് കർക്കിടക വാവ്. പിതൃപുണ്യം തേടി ആയിരങ്ങൾ. ക്ഷേത്രങ്ങളിലും പ്രത്യേക...

ഭിന്നശേഷിക്കാരെ കൈവിട്ട് കൈവല്യ ; അപേക്ഷിച്ച 84 പേരില്‍ ഒരാള്‍ക്ക് പോലും സഹായം ലഭിച്ചില്ല

0
പാലക്കാട്: ഭിന്നശേഷിക്കാര്‍ക്കുള്ള സ്വയം തൊഴില്‍ വായ്പാ പദ്ധതിയായ കൈവല്യയില്‍ അപേക്ഷിച്ച 84...

‘സമാധാനമില്ലാത്ത അവസ്ഥയില്‍ മുന്നോട്ടുപോകാനാകില്ല’ ; ഗള്‍ഫിലെ അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന് യുഎഇ നയതന്ത്ര ഉപദേഷ്ടാവ്

0
ഒമാന്‍ : ഗള്‍ഫ് മേഖലയിലെ അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര...