‘സമാധാനമില്ലാത്ത അവസ്ഥയില്‍ മുന്നോട്ടുപോകാനാകില്ല’ ; ഗള്‍ഫിലെ അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന് യുഎഇ നയതന്ത്ര ഉപദേഷ്ടാവ്

For full experience, Download our mobile application:
Get it on Google Play

ഒമാന്‍ : ഗള്‍ഫ് മേഖലയിലെ അനിശ്ചിതത്വം അവസാനിപ്പിക്കണമെന്ന് യുഎഇ പ്രസിഡന്റിന്റെ നയതന്ത്ര ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷ്. സമാധാനമില്ലാത്ത അവസ്ഥയില്‍ മുന്നോട്ടുപോകാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു. ഇറാനായി ചാരപ്പണി നടത്തിയ അഞ്ചു പേര്‍ക്ക് ബഹ്റൈനില്‍ തടവ് ശിക്ഷ ലഭിച്ചു. ഇറാന്‍ അമേരിക്ക വാക്ക് പോരിനൊപ്പം തന്നെ ഗള്‍ഫ് മേഖലയിലെ അസ്ഥിരതയും തുടരുകയാണ്. വിവിധ മേഖലകള്‍ പഴയ പടി മുന്നോട്ട് പോകുന്നുണ്ടെങ്കിലും യുദ്ധ ഭീതി കഴിഞ്ഞിട്ടില്ല. ഇതിനിടയിലാണ് യുഎഇ പ്രസിഡണ്ടിന്റെ നയതന്ത്ര ഉപദേഷ്ടാവ് അന്‍വര്‍ ഗര്‍ഗാഷിന്റെ പ്രതികരണം. മേഖലയിലെ അനിശ്ചിതത്വം അവസാനിപ്പിക്കണമെന്നും യുദ്ധവുമല്ല എന്നാല്‍ സമാധാനവുമല്ല എന്ന അവസ്ഥയില്‍ തുടരാനാവില്ലെന്നും അദ്ദേഹം എക്സില്‍ കുറിച്ചു.

അന്താരാഷ്ട്ര നിയമങ്ങള്‍, സമാധാനപരമായ സഹവര്‍ത്തിത്വം, പരമാധികാരത്തോടുള്ള ആദരവ്, സമാധാനത്തിന്റെ ആവശ്യകത എന്നിവയില്‍ നിന്ന് അകന്നു നില്‍ക്കുന്ന ഈ ഘട്ടം തുറന്ന് കൊണ്ടുപോകാന്‍ ആകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. കൂടുതല്‍ വ്യക്തതയുള്ളതും സുസ്ഥിരമായതുമായ ഒരു ഘട്ടത്തിലേക്ക് മാറുക എന്നതാണ് ലക്ഷ്യമെന്നും അന്‍വര്‍ ഗാര്‍ഗാഷ് പറയുന്നു. അതേസമയം ഒമാന്റെ മധ്യസ്ഥ ശ്രമങ്ങള്‍ തുടരുകയാണ്. ഒമാന്‍ ഇറാന്‍ ചര്‍ച്ചക്ക് പുരോഗതിയുണ്ടെന്ന് ഖത്തര്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു. അതിനിടെ ഇറാന് വേണ്ടി പ്രവര്‍ത്തിച്ച അഞ്ചുപേര്‍ക്ക് ബഹ്‌റൈന്‍ പബ്ലിക് പ്രോസിക്യൂഷന്‍ തടവു ശിക്ഷ നല്‍കി. രണ്ടുപേര്‍ക്ക് ജീവപര്യന്തം തടവാണ് നല്‍കിയത്. മൂന്ന് പേര്‍ 10 വര്‍ഷം ജയിലില്‍ കിടക്കണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...