കോഴിക്കോട് : മഹാരാഷ്ട്രയിലെ ഹോട്ട് സ്പോട്ടില്‍ നിന്നും കോഴിക്കോടെത്തിയ ചക്കുംകടവ് സ്വദേശിയെ പോലീസ് പിടികൂടി. മഹാരാഷ്ട്ര സ്വദേശിയോടിച്ച ഇന്നോവയിലാണ് ഇയാളെത്തിയത്. കണ്ണൂര്‍ വരെയുള്ള പാസ് മാത്രമെ ഇയാള്‍ക്കുണ്ടായിരുന്നുളളു. എന്നാല്‍ കോഴിക്കോട് ജില്ലാ അതിര്‍ത്തിയില്‍ പാസില്ലാതെ കടന്നത് ഗുരുതര വീഴ്ചയായാണ് അധികൃതര്‍ കാണുന്നത്.
ഇന്ന് പുലര്‍ച്ചെയാണ് വാഹനം വെള്ളയില്‍ പോലീസ് പിടികൂടിയത്. മഹാരാഷ്ട്ര രജിസ്ട്രേഷനുള്ള കാര്‍ കണ്ട് പോലീസ് പരിശോധിക്കുകയായിരുന്നു. പോലീസ് കോഴിക്കോട് കോര്‍പ്പറേഷന്‍ ആരോഗ്യ വിഭാഗത്തെ വിവരം അറിയിച്ചു. ഹോട്ട് സ്പോട്ടില്‍ നിന്നും വരുന്നവര്‍ സര്‍ക്കാര്‍ ഒരുക്കുന്ന കൊവിഡ് കെയര്‍ സെന്‍ററുകളില്‍ ക്വാറന്‍റൈനില്‍ കഴിയേണ്ടതുണ്ട്. ഇതൊക്കെ തെറ്റിച്ച് അനുമതിയില്ലാതെ സഞ്ചരിച്ചതിന് ഇവര്‍ക്കെതിരെ കേസെടുത്തേക്കും. മഹാരാഷ്ട്ര സ്വദേശിക്ക് തിരികെ പോകാനുള്ള പാസ് കിട്ടുമ്പോള്‍ പോകാന്‍ അനുവദിക്കും.