കോഴിക്കോട് : ചേവായൂരില്‍ മാനസികാസ്വസ്ഥ്യമുള്ള യുവതിയെ പ്രലോഭിപ്പിച്ച് കൂട്ടിക്കൊണ്ടുപോയി നിര്‍ത്തിയിട്ട ബസ്സില്‍ വെച്ച് കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തു. കുന്ദമംഗലം സ്വദേശികളായ ഗോപിഷ്, മുഹമ്മദ് ഷമീര്‍ എന്നിവരാണ് അറസ്റ്റിലായത്.
ഞായറാഴ്ചയാണ് സംഭവം. മാനസികാസ്വാസ്ഥ്യമുള്ള യുവതി വീട്ടില്‍ നിന്നും പിണങ്ങി ഇറങ്ങിയതായിരുന്നു. ഒറ്റയ്ക്ക് നടന്നുപോകുന്നത് കണ്ട് പരിചയം സ്ഥാപിച്ച യുവാക്കള്‍ യുവതിയെ സമീപത്തെ ബസ് സ്റ്റാന്റിനകത്തേക്ക് കൊണ്ടുപോയി നിര്‍ത്തിയിട്ട ബസ്സിനകത്ത് വെച്ച് ബലാത്സംഗം ചെയ്യുകയായിരുന്നു. ശേഷം വിളിച്ചുവരുത്തിയ സുഹൃത്തും പെണ്‍കുട്ടിയെ പിഡിപ്പിച്ചു. അതിന് ശേഷം ഒരു ഓട്ടോറിക്ഷയില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്ത് ഇറക്കിവിടുകയായിരുന്നു.
വീട്ടില്‍ തിരിച്ചെത്തിയ യുവതിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത ശ്രദ്ധയില്‍പെട്ട ബന്ധുക്കള്‍ കാര്യം തിരക്കിയതോടെയാണ് ബലാത്സംഗവിവരം പുറത്തറിഞ്ഞത്. വീട്ടുകാര്‍ ചേവായൂര്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ അറസ്റ്റിലായത്.