ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 15 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണി​നു സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 15 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലു​ള്ള പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ട്രി​പ്പി​ള്‍ ലോ​ക്ഡൗ​ണി​നു സ​മാ​ന​മാ​യ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​ന്‍ മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന ക​ള​ക്ട​ര്‍​മാ​രു​ടെ യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം. 175 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണു ക​ടു​ത്ത നി​യ​ന്ത്ര​ണം.

ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 10 ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ​യു​ള്ള 497 ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ ഇ​ള​വു​ക​ള്‍ അ​നു​വ​ദി​ക്കാ​നും ഉ​ന്ന​ത​ത​ല യോ​ഗം തീ​രു​മാ​നി​ച്ചു. ഈ ​വി​ഭാ​ഗ​ത്തി​ല്‍പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ റ​സ്റ്റ​റ​ന്‍റു​ക​ള്‍, ഹോ​ട്ട​ലു​ക​ള്‍ എ​ന്നി​വ​യ്ക്ക് ഹോം ​ഡെ​ലി​വ​റി, ടേ​ക്ക് എ​വേ സം​വി​ധാ​ന​ത്തി​ല്‍ രാ​ത്രി 9.30 വ​രെ പ്ര​വ​ര്‍​ത്തി​ക്കാം. ശാ​രീ​രി​ക സ​മ്പ​ര്‍​ക്ക​മി​ല്ലാ​ത്ത ഇ​ന്‍​ഡോ​ര്‍ ഗെ​യ്മു​ക​ള്‍​ക്കും ജി​മ്മു​ക​ള്‍​ക്കും എ​സി ഒ​ഴി​വാ​ക്കി പ്ര​വ​ര്‍​ത്തി​ക്കാം. വാ​യു സ​ഞ്ചാ​ര​മു​ള്ള ഹാ​ളോ തു​റ​ന്ന പ്ര​ദേ​ശ​മോ ആ​യി​രി​ക്ക​ണം ഇ​തി​നാ​യി തെ​ര​ഞ്ഞെ​ടു​ക്കേ​ണ്ട​ത്. ഒ​രേ സ​മ​യം 20പേ​രി​ല്‍ കു​ടു​ത​ല്‍ അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. ബു​ധ​നാ​ഴ്ച മു​ത​ല്‍ ഇ​ള​വു​ക​ള്‍ പ്രാ​ബ​ല്യ​ത്തി​ലാ​കും.

ക​ഴി​ഞ്ഞ​യാ​ഴ്ച നി​ര​ക്ക് ആ​റി​ല്‍​ത്താ​ഴെ​യു​ള്ള പ്ര​ദേ​ശ​ങ്ങ​ളെ​യാ​ണ് ഇ​ള​വു​ക​ള്‍ കൂ​ടു​ത​ലു​ള്ള എ ​കാ​റ്റ​ഗ​റി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രു​ന്ന​ത്. അ​ധി​കം ഇ​ള​വു​ക​ളും കാ​റ്റ​ഗ​റി അ​ഞ്ചി​ല്‍​ത്താ​ഴെ​യു​ള്ള ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളി​ലാ​യി​രി​ക്കും. ആ​റു​മു​ത​ല്‍ 12 വ​രെ നി​ര​ക്കു​ള്ള സ്ഥ​ല​ങ്ങ​ളി​ലു​ണ്ടാ​യി​രു​ന്ന നി​യ​ന്ത്ര​ണം അ​ഞ്ചു​മു​ത​ല്‍ പ​ത്തു​വ​രെ നി​ര​ക്കു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ക്കി​യാ​ണ് പു​ന​ക്ര​മീ​ക​രി​ച്ച​ത്. 12 മു​ത​ല്‍ 18 വ​രെ​യു​ണ്ടാ​യി​രു​ന്ന കാ​റ്റ​ഗ​റി സി ​വി​ഭാ​ഗ​ത്തി​ലെ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഈ​യാ​ഴ്ച 10-15 വ​രെ നി​ര​ക്കു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​യി​രി​ക്കും.

എ ​വി​ഭാ​ഗ​ത്തി​ല്‍ 82, ബി- 415, ​സി- 362, ഡി- 175 ​ത​ദ്ദേ​ശ സ്ഥാ​പ​ങ്ങ​ളാ​ണു​ള്ള​ത്. കാ​റ്റ​ഗ​റി എ, ​ബി വി​ഭാ​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലെ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ മു​ഴു​വ​ന്‍ ജീ​വ​ന​ക്കാ​രെ​യും സി​യി​ലെ സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ 50 ശ​ത​മാ​നം ജീ​വ​ന​ക്കാ​രെ​യും ഉ​ള്‍​ക്കൊ​ള്ളി​ച്ച്‌ പ്ര​വ​ര്‍​ത്തി​ക്കും.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വീര്യംകുറഞ്ഞ മദ്യവില്‍പന : മുഖ്യമന്ത്രി തീരുമാനം പുനപരിശോധിച്ചതിന് പിന്നില്‍ ഘടകകക്ഷികളുടെ സമ്മര്‍ദം

0
തിരുവനന്തപുരം: വീര്യം കുറഞ്ഞ മദ്യ വില്‍പനയില്‍ മുഖ്യമന്ത്രി തീരുമാനം പുനപ്പരിശോധിച്ചതിന് പിന്നില്‍...

മാസപ്പടി കേസ് : രണ്ടാഘട്ട ചോദ്യം ചെയ്യലിനൊരുങ്ങി ഇഡി

0
തിരുവനന്തപുരം: മാസപ്പടി കേസില്‍ ചോദ്യം ചെയ്യലിന്റെ നിര്‍ണായകമായ രണ്ടാം ഘട്ടത്തിലേക്ക് കടക്കാനൊരുങ്ങി...

താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാ​ഗിൽ നാടൻ ചാരായം ; സഹപാഠി നല്‍കിയതെന്ന് വിദ്യാർത്ഥി

0
കോഴിക്കോട്: താമരശ്ശേരിയിൽ പത്താം ക്ലാസുകാരന്റെ ബാഗ് പരിശോധിച്ചപ്പോൾ വാട്ടർ ബോട്ടിലിൽ നാടൻ ചാരായം....

ആന്‍റണി രാജുവിന് ഇന്ന് നിര്‍ണായകം ; തൊണ്ടിമുതലിൽ തിരിമറി കേസില്‍ ശിക്ഷ റദ്ദാക്കമെന്ന അപ്പീൽ...

0
തിരുവനന്തപുരം: വിദേശ പൊരനെ ക്രിമിനൽക്കേസിൽ നിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലിൽ തിരിമറി നടത്തിയെന്ന കേസിൽ...