തിരുവനന്തപുരം: മാത്യു കുഴല്‍ നാടന്‍ എം.എല്‍.എയുടെ അവകാശ ലംഘന നോട്ടീസില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കര്‍. മുഖ്യമന്ത്രിയുടെ മകള്‍ വീണ പി.ഡബ്ല്യു.സി ഡയറക്ടര്‍ ജയിക് ബാല കുമാറിനെ മെന്റര്‍ എന്ന് വിശേഷിപ്പിച്ചു എന്നായിരുന്നു കുഴല്‍ നാടന്റെ പരാമര്‍ശം. മാത്യുകുഴല്‍നാടന്റെ അവകാശവാദം പച്ചക്കള്ളം എന്നായിരുന്നു മുഖ്യമന്ത്രി നിയമസഭയില്‍ നല്‍കിയ മറുപടി. പിന്നാലെ വീണയുടെ കമ്പനിയുടെ വെബ് സൈറ്റിലെ പഴയ വിവരം മാത്യു പുറത്തു വിട്ടിരുന്നു. ഇതിനു പിന്നാലെ ആയിരുന്നു മുഖ്യമന്ത്രിക്ക് എതിരായി അവകാശ ലംഘന നോട്ടീസ് നല്‍കിയത്. മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചു എന്ന് കാണിച്ചാണ് നോട്ടീസ്.
മെന്‍റർ വിവാദം ; മുഖ്യമന്ത്രിയുടെ പ്രതികരണം തേടി സ്പീക്കർ
RECENT NEWS
Advertisment