സം​സ്ഥാ​ന​ത്ത് ര​ണ്ട് പുതിയ ന​ഴ്‌​സിം​ഗ് കോളേ​ജ് സ്ഥാപിക്കാൻ ഭരണാനുമതി

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ര​ണ്ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജു​ക​ളോ​ട​നു​ബ​ന്ധി​ച്ച്‌ ന​ഴ്‌​സിം​ഗ് കോ​ള​ജ് ആ​രം​ഭി​ക്കാ​ന്‍ മ​ന്ത്രി​സ​ഭാ​യോ​ഗം അ​നു​മ​തി ന​ല്‍​കി​യ​താ​യി ആ​രോ​ഗ്യ വ​കു​പ്പ് മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. കൊ​ല്ലം, മ​ഞ്ചേ​രി മെ​ഡി​ക്ക​ല്‍ കോളേജു​ക​ളോ​ട് അ​നു​ബ​ന്ധി​ച്ചാ​ണ് ന​ഴ്‌​സിം​ഗ് കോ​ളേ​ജ് ആ​രം​ഭി​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യ​ത്. ഇ​തോ​ടൊ​പ്പം ന​ഴ്‌​സിം​ഗ് കോളേജ് ആ​രം​ഭി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ക്കാ​നും അ​നു​മ​തി ന​ല്‍​കി.

ഓ​രോ ന​ഴ്‌​സിം​ഗ് കോ​ളേജി​നും 18 വീ​തം ആ​കെ 36 ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ക്കാ​നാ​ണ് അ​നു​മ​തി ന​ല്‍​കി​യ​ത്. 2022-23 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തി​ല്‍ ക്ലാ​സു​ക​ള്‍ ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​താ​ണ്. ന​ഴ്‌​സിം​ഗ് കോ​ളേജു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തോ​ടെ കൂ​ടു​ത​ല്‍ ന​ഴ്‌​സു​മാ​രെ സൃ​ഷ്ടി​ക്കു​ന്ന​തി​നും ഈ ​മെ​ഡി​ക്ക​ല്‍ കോ​ളേജു​ക​ളി​ല്‍ രോ​ഗീ​പ​രി​ച​ര​ണ​ത്തി​ന് കൂ​ടു​ത​ല്‍ പേ​രെ ല​ഭ്യ​മാ​ക്കാ​നും സാ​ധി​ക്കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

ഈ ​സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ല്‍ വ​ന്ന ശേ​ഷം ന​ഴ്‌​സിം​ഗ് കോ​ളേജു​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ സ്‌​പെ​ഷ്യ​ല്‍ ഓ​ഫീ​സ​റെ നി​യോ​ഗി​ച്ചി​രു​ന്നു. ഈ ​സ്‌​പെ​ഷ്യ​ല്‍ ഓ​ഫീ​സ​റു​ടെ റി​പ്പോ​ര്‍​ട്ടി​ന്‍റെ കൂ​ടി അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ഴ്‌​സിം​ഗ് കോ​ളേജു​ക​ള്‍ ആ​രം​ഭി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​യ​ത്. ര​ണ്ട് മെ​ഡി​ക്ക​ല്‍ കോ​ളേ​ജു​ക​ളി​ലും ന​ഴ്‌​സിം​ഗ് കോ​ളേജു​ക​ള്‍ ആ​രം​ഭി​ക്കു​ന്ന​തി​ന് അ​നു​യോ​ജ്യ​മാ​യ സ്ഥ​ല​വും താ​ത്ക്കാ​ലി​ക കെ​ട്ടി​ട​വും ല​ഭ്യ​മാ​ണ്.

ഒ​ന്നാം അ​ധ്യ​യ​ന വ​ര്‍​ഷ​ത്തേ​യ്ക്കു​ള്ള ത​സ്തി​ക​ക​ളാ​ണ് സൃ​ഷ്ടി​ച്ച​ത്. പ്രി​ന്‍​സി​പ്പ​ല്‍, പ്രൊ​ഫ​സര്‍, അ​സിസ്റ്റന്റ് പ്രൊ​ഫ​സ​ര്‍, അ​ഡ്മി​നി​സ്‌​ട്രേ​റ്റീ​വ് അ​സി​സ്റ്റ​ന്‍റ്, സീ​നി​യ​ര്‍ സൂ​പ്ര​ണ്ട്, സീ​നി​യ​ര്‍ ക്ലാ​ര്‍​ക്ക്, ക്ലാ​ര്‍​ക്ക്, ഓ​ഫീ​സ് അ​റ്റ​ന്‍​ഡ​ന്‍റ്, ലൈ​ബ്രേ​റി​യ​ന്‍ ഗ്രേ​ഡ് വ​ണ്‍, ഹൗ​സ് കീ​പ്പ​ര്‍, ഫു​ള്‍​ടൈം സ്വീ​പ്പ​ര്‍, ഡ്രൈ​വ​ര്‍ കം ​അ​റ്റ​ന്‍​ഡ​ന്‍റ്, വാ​ച്ച്‌മാ​ന്‍ എ​ന്നി​ങ്ങ​നെ​യാ​ണ് ത​സ്തി​ക​ക​ള്‍ സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്. എ​ത്ര​യും വേ​ഗം ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ പാ​ലി​ച്ച്‌ നി​യ​മ​ന​ങ്ങ​ള്‍ ന​ട​ത്തു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച സംഭവം : നിർണായക ഹർജികൾ ഇന്ന് ഹൈക്കോടതിയിലും സെഷൻസ് കോടതിയിലും

0
തിരുവനന്തപുരം: ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട നിർണായക ഹർജികൾ ഇന്ന് ഹൈക്കോടതിയിലും...

സംസ്ഥാന ബജറ്റിന് പിന്നാലെ വിവിധ വകുപ്പുകളുടെ ധനാഭ്യർഥനകൾ ഇന്ന് നിയമസഭയിൽ പരിഗണിക്കും

0
തിരുവനന്തപുരം: സംസ്ഥാന ബജറ്റിന് പിന്നാലെ വിവിധ വകുപ്പുകളുടെ ധനാഭ്യർഥനകൾ ഇന്ന് നിയമസഭയിൽ പരിഗണിക്കും....

സ്വീകരിക്കാൻ ആളെത്താതെ യാത്രമുടങ്ങിയ സംഭവം ; കേരള ഹൗസിലെ പ്രോട്ടോക്കോള്‍ വിഭാഗം ഉദ്യോഗസ്ഥർക്കെതിരെ ഇന്ന്...

0
ദില്ലി: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ ദില്ലിയിൽ നിന്നുള്ള വിമാന യാത്ര...

ആരതിയുടെ ആത്മഹത്യ : ഭർത്താവ് അതുൽ ശാരീരികമായി പീഡിപ്പിച്ചെന്ന് ആത്മഹത്യാക്കുറിപ്പ് ; പ്രതി റിമാൻഡിൽ

0
തിരുവനന്തപുരം: ആറ്റുകാലിൽ ആത്മഹത്യ ചെയ്ത ആരതി ഭർത്താവിൽ നിന്ന് ശാരീരിക പീഡനം...