Wednesday, May 14, 2025 3:56 pm

കെ. ​സു​രേ​ന്ദ്ര​ന്‍റെ ആ​രോ​പ​ണം ത​ള്ളി സ്പോ​ര്‍​ട്ട്സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് മേ​ഴ്സി​ക്കു​ട്ട​ന്‍

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ. ​സു​രേ​ന്ദ്ര​ന്‍റെ ആ​രോ​പ​ണം ത​ള്ളി സ്പോ​ര്‍​ട്ട്സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് മേ​ഴ്സി​ക്കു​ട്ട​ന്‍. സു​രേ​ന്ദ്ര​നെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി.

സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ വാ​ഹ​നം സ്വ​ര്‍​ണ​ക്ക​ട​ത്തി​ന് ഉ​പ​യോ​ഗി​ച്ചെ​ന്നാ​യി​രു​ന്നു സു​രേ​ന്ദ്ര​ന്‍റെ ആ​രോ​പ​ണം. സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് മേ​ഴ്‌​സികു​ട്ട​ന്‍റെ പി​എ​ക്ക് സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു. പി​എ ഔ​ദ്യോ​ഗി​ക വാ​ഹ​നം ദു​രു​പ​യോ​ഗ​പ്പെ​ടു​ത്തി​യ​താ​യും നി​ര​വ​ധി ത​വ​ണ സ്വ​ര്‍​ണ​ക്ക​ട​ത്തി​ന് കൂ​ട്ടു​നി​ന്ന​താ​യും അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്ക് വി​വ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ പി​എ സി​പി​എ​മ്മി​ന്‍റെ നോ​മി​നി​യാ​ണ്.

കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​നും പി​ണ​റാ​യി വി​ജ​യ​നു​മെ​ല്ലാം ശുപാ​ര്‍​ശ ചെ​യ്ത് യു​വ​ജ​ന ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ന്‍റെ ശു​പാ​ര്‍​ശ പ്ര​കാ​ര​മാ​ണ് അ​വ​രെ മേ​ഴ്‌​സികു​ട്ട​ന്‍റെ പി​എ ആ​ക്കി​യ​തെ​ന്നും സു​രേ​ന്ദ്ര​ന്‍ പ​റ​ഞ്ഞു. നി​ര​വ​ധി ത​വ​ണ സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ലി​ന്‍റെ കാ​ര്‍ സ്വ​ര്‍​ണ​ക്ക​ള്ള​ക്ക​ട​ത്തി​ന് ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ട്. വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്കും അ​വി​ടെ​നി​ന്ന് ശി​വ​ശ​ങ്ക​റി​ന്‍റെ ഓ​ഫീ​സി​ലേ​ക്കും വീ​ട്ടി​ലേ​ക്കും ഔ​ദ്യോ​ഗി​ക ചി​ഹ്ന​ങ്ങ​ളു​ള്ള ഈ ​കാ​ര്‍ പോ​വു​ക​യും വ​രി​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റി​ന്‍റെ പി​എ ആ​യി ഈ ​വി​വാ​ദ വ​നി​ത എ​ങ്ങ​നെ വ​ന്നു​വെ​ന്ന് സി​പി​എ​മ്മും സ​ര്‍​ക്കാ​രും വ്യ​ക്ത​മാ​ക്ക​ണ​മെ​ന്നും സു​രേ​ന്ദ്ര​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

പിതാവ് ഓടിച്ച പിക്ക്അപ് വാൻ ഇടിച്ച് ഒന്നരവയസുകാരി മരിച്ചു

0
കോട്ടയം: കോട്ടയത്ത് പിതാവ് ഓടിച്ച പിക്ക്അപ് വാൻ ഇടിച്ച് ഒന്നരവയസുകാരി മരിച്ചു....

പ​ന്ത​ളം ന​ഗ​ര​സ​ഭ​യി​ൽ മ​ഞ്ഞ​പ്പി​ത്ത​വും ഡെ​ങ്കി​പ്പ​നി​യും പ​ട​രു​ന്നു

0
പ​ന്ത​ളം: ന​ഗ​ര​സ​ഭ​യു​ടെ ക​ട​യ്ക്കാ​ട് വ​ട​ക്ക് ഭാ​ഗ​ങ്ങ​ളി​ൽ മ​ഞ്ഞ​പ്പി​ത്ത​വും ഡെ​ങ്കി​പ്പ​നി​യും പ​ട​രു​ന്നു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​മാ​യി...

ലഹരി ഉപയോഗിച്ച് ഭാര്യയെ മർദിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ

0
കോഴിക്കോട്: താമരശ്ശേരിയിൽ ലഹരി ഉപയോഗിച്ച് ഭാര്യയെ മർദിച്ച സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ....

സാമൂഹ്യ വിരുദ്ധരുടെ ശല്യം ഒഴിവാക്കാൻ ബന്ധപ്പെട്ടവർ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് കൊടുമൺ ശക്തി സഹൃദയവേദി

0
പത്തനംതിട്ട : കൊടുമണ്ണിൽ കഴിഞ്ഞ കുറെ നാളുകളായി സാമൂഹ്യ വിരുദ്ധരുടെ തേർവാഴ്ച...