Monday, April 21, 2025 6:28 am

തൂക്കിലേറ്റാന്‍ കഴുമരം ഒരുങ്ങുന്ന ശബ്​നം അലിക്ക്​ ഇളവു തേടി 12കാരന്‍ മകന്‍ ദയാഹര്‍ജി നല്‍കി

For full experience, Download our mobile application:
Get it on Google Play

ലഖ്​നോ: സ്വതന്ത്ര ഇന്ത്യയില്‍ ആദ്യമായി തൂക്കിലേറ്റാന്‍ കഴുമരം ഒരുങ്ങുന്ന ശബ്​നം അലിക്ക്​ ഇളവു തേടി 12കാരന്‍ മകന്‍ ദയാഹര്‍ജി നല്‍കി. 10 മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞടക്കം കുടുംബത്തിലെ ഏഴുപേരെ 2008ല്‍ വധിച്ച സംഭവത്തില്‍​ ​വധശിക്ഷ വിധിക്കപ്പെട്ട്​ യുപിയിലെ ബറേലി ജയിലിലുള്ള ശബ്​ന​ത്തെ വിട്ടയക്കാന്‍ ആവശ്യപ്പെട്ടാണ്​ മകന്‍ മുഹമ്മദ്​ താജ്​ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദിന്​ ദയാഹരജി നല്‍കിയത്​.

”എനിക്ക്​ എന്റെ  മാതാവിനെ ഇഷ്​ടമാണ്​. രാഷ്​ട്രപതി മാമനോട്​ ഒരു അഭ്യര്‍ഥ​നയേ ഉള്ളൂ- എന്റെ  മാതാവ്​ തൂക്കിലേറ്റപ്പെടരുത്​”- താജ്​ കഴിഞ്ഞ ദിവസം മാധ്യമ പ്രവര്‍ത്തകര്‍ക്ക്​ മുന്നില്‍ വിതുമ്പി. മാതാവിന്​ മാപ്പ്​ എന്ന്​ എഴുതിയ സ്ലേറ്റ്​ പിടിച്ച്‌​ കസേരയില്‍ ഇരുന്നായിരുന്നു അപേക്ഷ. ”പ്രസിഡന്‍റാണ്​ തീരുമാനമെടുക്കേണ്ടത്​. പക്ഷേ, എനിക്ക്​ വിശ്വാസമുണ്ട്​”- അവന്‍ പറയുന്നു.

വളര്‍ത്തുപിതാവായ ഉസ്​മാന്‍ സെയ്​ഫിക്കൊപ്പമാണ്​ താജ്​ ജീവിക്കുന്നത്​. മാധ്യമ പ്രവര്‍ത്തകനായ ഉസ്​മാന്‍ ജയിലിലെത്തി ശബ്​നത്തെ കണ്ട്​ റിപ്പോര്‍ട്ട്​ ചെയ്​തിരുന്നു. 12കാരനായ താജും ഇടക്ക്​ ജയിലില്‍ മാതാവിനെ കാണാറുണ്ട്​.

കാമുകനായ സലീമിനെ വിവാഹം ചെയ്യാന്‍ വിസമ്മതിച്ചതിന്​ മാതാപിതാക്കള്‍, സഹോദരങ്ങള്‍, സഹോദര ഭാര്യ, 10 മാസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞ്​ എന്നിവരെ 2008 ഏപ്രില്‍ 14നാണ്​ ദാരുണമായി കൊല നടത്തിയത്​. സലീമുമായി ചേര്‍ന്നായിരുന്നു കൊലപാതകം. ഇംഗ്ലീഷ്​, ഭൂമിശാസ്​ത്ര വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദധാരിയാണ്​ ശബ്​നം. സലീം സ്​കൂള്‍ പഠനം പൂര്‍ത്തിയാക്കാത്തയാളും.

കൊലപാതക സമയത്ത്​ ഗര്‍ഭിണിയായിരുന്നു ശബ്​നം. മക്കള്‍ ആറു വര്‍ഷത്തില്‍ കൂടുതല്‍ ജയിലില്‍ ഒന്നിച്ചുനില്‍ക്കാന്‍ പറ്റാത്തതിനാല്‍ താജിനെ പിന്നീട്​ ജയിലില്‍ നിന്ന് പുറത്താക്കി .’താജിന്​ മികച്ച വിദ്യാഭ്യാസം നല്‍കി ഉത്തമ പൗരനായി വളര്‍ത്തുകയാണ്​ ലക്ഷ്യമെന്ന്​ ഉസ്​മാന്‍ സെയ്​ഫി പറഞ്ഞു. മാതാവ്​ കുറ്റവാളിയായെന്നതു കൊണ്ട്​ മക്കള്‍ അങ്ങനെയാകണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. അതേ സമയം നേരത്തെ വധശിക്ഷ ലഭിച്ച ശബ്​നം നല്‍കിയ ദയാഹര്‍ജി 2016ല്‍ അന്നത്തെ രാഷ്​ട്രപതി പ്രണബ്​ മുഖര്‍ജി തള്ളിയിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഈസ്റ്റ് ബംഗാളിനെ തോൽപിച്ച് മഞ്ഞപ്പട സൂപ്പർ കപ്പ് ക്വാർട്ടറിൽ

0
ഭുവനേശ്വർ: ഈസ്റ്റർ ദിനത്തിൽ കേരള ബ്ലാസ്റ്റേഴ്‌സിന്റെ ഉയിർത്തെഴുന്നേൽപ്പിനാണ് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയം...

ഐപിഎൽ ; പഞ്ചാബിനെ ഏഴ് വിക്കറ്റിന് തകർത്ത് ബെംഗളൂരു

0
മുല്ലാൻപൂർ: വിരാട് കോഹ്‌ലി മുന്നിൽനിന്നു നയിച്ച മത്സരത്തിൽ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിന്...

ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൊച്ചിയിൽ ഇന്ന് നിർണായക യോഗങ്ങള്‍

0
കൊച്ചി : ഷൈൻ ടോം ചാക്കോയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൊച്ചിയിൽ ഇന്ന്...