അങ്കമാലി ഡയറീസ്, സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍, ജല്ലിക്കട്ട് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ആന്റണി വര്‍ഗീസ് നായകനാകുന്ന പുതിയ ചിത്രം ‘മേരി ജാനി’ലേക്ക് നായകയെ തേടുന്നു. നവാഗതനായ അഭിഷേക് കെ. എസ് സംവിധാനം ചെയ്യുന്ന ചിത്രം നര്‍മ്മത്തിനും പ്രണയത്തിനും ഒരു പോലെ പ്രാധാന്യം നല്‍കിയാണ് ഒരുക്കുന്നതെന്നാണ് സൂചന.
നല്ല രസമുള്ളൊരു നായിക, പ്രായം 18നും 23നും ഇടയില്‍, എഡിറ്റ് ചെയ്യാത്ത മൂന്ന് ചിത്രങ്ങള്‍, ഒരൊറ്റ സെല്‍ഫ് ഇന്‍ട്രോ വീഡിയോ എന്നിവ [email protected] എന്ന ഇ-മെയിലിലേക്ക് അയക്കാം.
‘പൂമരം’, ജിബു ജേക്കബ്-ആസിഫ് അലി കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രം ‘എല്ലാം ശരിയാകും’ എന്നീ ചിത്രങ്ങളുടെ ബാനറായ ഡോ. പോള്‍സ് എന്റര്‍ടെയിന്‍മെന്റ്‌സിന്റെ ബാനറില്‍ ഡോ. പോള്‍ വര്‍ഗീസ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. അനുരാജ് ഒ.ബി ആണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിക്കുന്നത്. 2020ല്‍ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തില്‍ നിരവധി പുതുമുഖതാരങ്ങള്‍ അണിനിരക്കുന്നുണ്ട്. സിനിമ സ്വപ്നങ്ങളുമായി നടക്കുമ്പോള്‍ കൂടെ ഉണ്ടായിരുന്നവരില്‍ ഒരാളായ ആളാണ് അഭിഷേകിന്റെ ആദ്യ സിനിമയില്‍ ഒപ്പം കൂടുന്നു എന്നു പറഞ്ഞായിരുന്നു ഈ വര്‍ഷമാദ്യം ചിത്രത്തിന്റെ ടൈറ്റില്‍ പോസ്റ്റര്‍ ആന്റണി പങ്കുവെച്ചിരുന്നത്.