കെപിസിസി പുനസംഘടനാ ലിസ്റ്റിനെ വിമര്‍ശിച്ച കെ മുരളീധരനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: കെപിസിസി പുനസംഘടനാ ലിസ്റ്റിനെ വിമര്‍ശിച്ച കെ മുരളീധരനെതിരെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അച്ചടക്കമില്ലാതെ ആര്‍ക്കും മുന്നോട്ട് പോകാന്‍ കഴിയില്ല. കെ മുരളീധരന് ഇപ്പോള്‍ മറുപടി പറയുന്നില്ലെന്ന് പറഞ്ഞ മുല്ലപ്പള്ളി ഒരിക്കല്‍ പാര്‍ട്ടി വിട്ട് പോയവരെയും സ്വീകരിച്ച പാരമ്പര്യമാണ് കോണ്‍ഗ്രസിന് ഉള്ളതെന്ന് ഓര്‍മ്മിപ്പിച്ചു. കാര്യങ്ങള്‍ പറയേണ്ട വേദിയിലാണ് പറയേണ്ടതെന്നും കെപിസിസി പ്രസിഡന്റ് കോഴിക്കോട്ട് പ്രതികരിച്ചു.

കെപിസിസി ഭാരവാഹിപ്പട്ടികപോലെയാണ് സ്ഥാനാര്‍ഥി പട്ടികയെങ്കില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ചയുണ്ടാകുമെന്ന് കെ. മുരളീധരന്‍ കഴിഞ്ഞ ദിവസം വിമര്‍ശിച്ചിരുന്നു. ബൂത്തിലിരിക്കേണ്ടവര്‍ പോലും കെപിസിസി ഭാരവാഹികളായി. ഇതോടെ ഇനി നാട്ടില്‍ പ്രവര്‍ത്തിക്കാന്‍ ആളുണ്ടാവില്ല. മുരളീധരന്‍ പറഞ്ഞു. ഭാരവാഹികളെ തിരഞ്ഞെടുക്കാനായി രാഷ്ട്രീയ കാര്യസമിതി തയാറാക്കിയ മാനദണ്ഡങ്ങള്‍ പാലിക്കാത്ത ചിലരും പട്ടികയിലുണ്ട്. താമര ചിഹ്നത്തില്‍ മത്സരിച്ചവരും ഭാരവാഹികളായെന്നും മുരളീധരന്‍ ആക്ഷേപിച്ചിരുന്നു. ഇതിനോടാണ് കെപിസിസി പ്രസിഡന്റിന്റെ പ്രതികരണം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...