മകളുടെ അന്ത്യചുംബനം പോലും വാങ്ങാതെ മെറിന്‍ മടങ്ങി ; സ്‌ക്രീനില്‍ അമ്മ ഉറങ്ങുന്നതും കണ്ട് കുഞ്ഞു നോറ നാട്ടില്‍

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തിയ മെറിന്‍ ജോയിയുടെ മൃതദേഹം സംസ്കരിച്ചു. അമേരിക്കയില്‍ പ്രിയപ്പെട്ടവരാരും അടുത്തില്ലാതെ, മകളുടെ അന്ത്യചുംബനം പോലും വാങ്ങാതെയായിരുന്നു മെറിന്റെ മടക്കം.

ജന്മനാട്ടിലും അമേരിക്കയിലുമായി ബന്ധുക്കളുടെയും സഹപ്രവര്‍ത്തകരുടെയും പ്രാര്‍ത്ഥനകള്‍ സാക്ഷിയാക്കി മെറിന്റെ സംസ്കാരം. യുഎസിലെ റ്റാംപ സേക്രഡ് ഹാര്‍ട്ട് ക്നാനായ കാത്തലിക് പള്ളിയിലായിരുന്നു ചടങ്ങുകള്‍. ഹില്‍സ്ബൊറൊ മെമ്മോറിയല്‍ സെമിത്തേരിയില്‍ സംസ്കാരം നടത്തി.

ഇന്ത്യന്‍ സമയം വൈകിട്ട് 7.30ന് ആരംഭിച്ച ചടങ്ങുകള്‍ ഇന്ന് പുലര്‍ച്ചെ മൂന്നരയോടെയാണ് സമാപിച്ചത്. പൊതു ദര്‍ശനവും ശുശ്രൂഷകളും തത്സമയം മോനിപ്പള്ളിയിലെ വീട്ടില്‍ അച്ഛന്‍ ജോയി, അമ്മ മേഴ്സി, മകള്‍ നോറ എന്നിവരും ബന്ധുക്കളും കണ്ടു.

ഇവിടെ ജന്മനാട്ടില്‍ ഒരു കടലിരമ്പുന്നുണ്ട്. നെഞ്ചുപൊട്ടി തേങ്ങുന്ന ഉറ്റവരുടെ സങ്കടക്കടല്‍. വലിച്ചു കെട്ടിയ സ്‌ക്രീനില്‍ മെറിന്റെ ഭൗതിക ദേഹത്തിന്റെ ദൃശ്യങ്ങള്‍ ഇവിടെ കേരളത്തിലിരുന്ന് കാണുന്നുണ്ട് കുടുംബാംഗങ്ങള്‍, അപ്പോഴും മെറിന്റെ മകള്‍ രണ്ടു വയസുകാരി നോറ ഒന്നുമറിയാതെ, നിഷ്ടകളങ്കയായി കൊഞ്ചിച്ചിരിക്കുന്നുണ്ട്. കഴിഞ്ഞ തവണ അവധിക്കെത്തിയ ശേഷം തിരിച്ചു പോകുമ്പോള്‍ മെറിന്‍ മകളെ വീട്ടിലാക്കിയിരുന്നു.

അമേരിക്കയില്‍ നടന്ന സംസ്കാരചടങ്ങുകള്‍ ഓണ്‍ലൈനിലൂടെയാണ് മെറിന്റെ മകളും കുടുംബവും കണ്ടത്. മാതാപിതാക്കളായ ജോയിയും മേഴ്‌സിയും അലമുറയിട്ട് കരയുകയായിരുന്നു ദൃശ്യങ്ങള്‍ കണ്ടപ്പോള്‍.

‘ക്രൂരമായ ആക്രമണമേറ്റ മകളുടെ മുഖം കാണാന്‍ പോലും വയ്യാത്ത അവസ്ഥയിലായിട്ടുണ്ട്. ചിരിച്ചു വര്‍ത്തമാനം പറയുന്ന പഴയ മുഖം മതി ഓര്‍മയില്‍. നോറയിലൂടെ ഞങ്ങള്‍ ഇനി മെറിനെ കാണും…’ മേഴ്‌സി പറയുന്നു.

മെറിന്റെ ഭൗതിക ദേഹം കഴിഞ്ഞ ദിവസം മിയാമിയിലെ ഫ്യൂണറല്‍ ഹോമില്‍ പൊതുദര്‍ശനത്തിന് വച്ചിരുന്നു. ചടങ്ങില്‍ പ്രിയപ്പെട്ടവരും സഹപ്രവര്‍ത്തകരും മെറിന് കണ്ണീരോടെ യാത്രാമൊഴിയേകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മഹാണിമല ഉന്നതിയിൽ ഓണം ആഘോഷിച്ച് അബിൻ വർക്കി എംഎൽഎ

0
ആറന്മുള: കെ.കെ നായർ സാറിന് ശേഷം ഒരു എംഎൽഎ നാരങ്ങാനം മഹാണിമല...

വിഷാംശമുള്ള ഉമ്മത്തിൻ കായ വിൽപനയ്ക്ക് വെച്ചു ; ആമസോൺ, സ്വിഗ്ഗി ഇൻസ്റ്റാമാർട്ട്, ബിഗ് ബാസ്‌കറ്റ്...

0
ബംഗളൂരു: വിഷാംശമുള്ള ഉമ്മത്തിൻ കായയും അതിന്റെ വിത്തുകളും ഭക്ഷണസാധനമെന്ന രീതിയിൽ ഓൺലൈൻ...

ബിജെപി എംഎൽഎയുടെ മകൾ ക്ഷേത്രത്തിൽ വനിതാ എസ്ഐയുടെ മുഖത്തടിച്ച സംഭവം ; വീഡിയോ പുറത്ത്;...

0
ബെം​ഗളൂരു: ക്ഷേത്രത്തിലുണ്ടായ വാക്കേറ്റത്തിന് പിന്നാലെ വനിതാ എസ്ഐയുടെ മുഖത്തടിച്ച് ബിജെപി എംഎൽഎയുടെ...

മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള കോൺഗ്രസ് ജോസഫ് വിഭാഗം

0
എറണാകുളം: മൂവാറ്റുപുഴ ജില്ലാ രൂപീകരണത്തിൽ മാത്യു കുഴൽനാടൻ എംഎൽഎയെ തള്ളി കേരള...