Wednesday, April 24, 2024 7:06 pm

കേരളപ്പിറവി ദിനത്തില്‍ കൊച്ചി മെട്രോ ടിക്കറ്റ് നിരക്കിന്റെ 50% ഇളവ്

For full experience, Download our mobile application:
Get it on Google Play

കൊച്ചി : കേരളപ്പിറവി ദിനത്തില്‍ എല്ലാ യാത്രക്കാര്‍ക്കും ടിക്കറ്റ് നിരക്കിന്റെ 50% ഇളവ് നല്‍കാന്‍ കൊച്ചി മെട്രോ തീരുമാനിച്ചു. ക്യുആര്‍ ടിക്കറ്റുകള്‍, കൊച്ചി വണ്‍ കാര്‍ഡ്, ട്രിപ്പ് പാസുകള്‍ എന്നിവയുമായി യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും ഇത് പ്രയോജനകരമാണെന്ന് കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.

ലോക്ക് ഡൗണിന് ശേഷം സര്‍വീസുകള്‍ പുനരാരംഭിച്ചതിനാല്‍ ദിവസേനയുള്ള യാത്രക്കാരുടെ എണ്ണം ദിനംപ്രതി വര്‍ധിച്ച്‌ 35,000 ല്‍ എത്തിയിരുന്നു. നവംബര്‍ ഒന്നു മുതല്‍ തിരക്കേറിയ സമയത്തു 7 മിനിറ്റ് ഇടവേളകളിലും തിരക്ക് കുറഞ്ഞ സമയത്തു 8 മിനിറ്റ് 15 സെക്കന്‍ഡ് ഇടവേളകളിലുമായി ട്രെയിനുകള്‍ ഓടിക്കാന്‍ തീരുമാനിച്ചതായും കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചു.

ടിക്കറ്റ് നിരക്കുകള്‍ കുറയ്ക്കുന്നതിനുള്ള ഉപഭോക്താക്കളുടെ അഭ്യര്‍ഥനയുടെ അടിസ്ഥാനത്തില്‍, കൊച്ചി മെട്രോ ഈ മാസം 20 മുതല്‍ ഫ്‌ളെക്‌സി ഫെയര്‍ സിസ്റ്റം അവതരിപ്പിച്ചു. ഫ്‌ളെക്‌സി ഫെയര്‍ സിസ്റ്റത്തില്‍, തിരക്കില്ലാത്ത സമയങ്ങളില്‍ എല്ലാ യാത്രക്കാര്‍ക്കും 06:00 മുതല്‍ 08:00 മണിവരെയും 20:00 മുതല്‍ 23:00 മണിവരെയുമാണ് കൊച്ചി മെട്രോ ടിക്കറ്റ് നിരക്കിന്റെ 50% ഇളവ് അനുവദിക്കുന്നത്. തിരക്കില്ലാത്ത സമയങ്ങളില്‍ യാത്ര ചെയ്യുന്ന എല്ലാ യാത്രക്കാര്‍ക്കും ഇത് പ്രയോജനകരമാണ്. കേരളപ്പിറവി ദിനത്തോടനുബന്ധിച്ച്‌ യാത്രക്കാര്‍ക്കായ് വിവിധ സ്‌റ്റേഷനുകളില്‍ സാംസ്‌കാരിക പരിപാടികളും സംഘടിപ്പിക്കുമെന്നും കെഎംആര്‍എല്‍ വ്യക്തമാക്കി.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

ആന്ധ്രയില്‍ മുസ്‌ലിം സമൂഹത്തിന്റെ താൽപര്യങ്ങൾ സംരക്ഷിക്കും ; തെലുങ്ക് ദേശം പാര്‍ട്ടി

0
വിജയവാഡ : രാജസ്ഥാനിൽ പ്രധാനമന്ത്രി നടത്തിയ വിവാദ പരാമർശത്തില്‍ നിന്ന് വിട്ടുനിന്ന്...

റാന്നി ഉതിമൂട്ടിൽ വീട്ടമ്മക്ക് വാക്സിൻ കുത്തിവെച്ച യുവാവിനെ കോടതിയിൽ ഹാജരാക്കി ജാമ്യത്തിൽ വിട്ടു

0
റാന്നി: കോവിഡ് ബൂ‌സ്റ്റര്‍ വാക്സ‌ീൻ എന്ന പേരിൽ വീട്ടമ്മയ്ക്കു കുത്തിവെയ്‌പ്പെടുത്ത യുവാവിനെ...

കൊട്ടിക്കലാശത്തില്‍ ആവേശം അതിരുവിട്ടു, പലയിടത്തും സംഘര്‍ഷം ; പരസ്യപ്രചാരണത്തിന് കൊടിയിറക്കം

0
തിരുവനന്തപുരം: സംസ്ഥാനത്ത് ആവേശത്തിരയിളക്കി പരസ്യ പ്രചാരണത്തിന് സമാപനം കുറിച്ച് കൊട്ടിക്കലാശം. ഇനിയുള്ള...

കോന്നിയിൽ ആവേശക്കടലിരമ്പം ; കൊടും ചൂടിന് മേലെ കൊട്ടിക്കലാശം

0
കോന്നി : കടുത്ത ചൂടിലും കോന്നിയിൽ കൊട്ടികലാശം മുറുക്കി മുന്നണികൾ. മൂന്ന്...