മെക്സിക്കോയിലെ പോപ്പക്കാറ്റപ്പെറ്റൽ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു; ആളുകളെ ഒഴിപ്പിച്ചേക്കും

For full experience, Download our mobile application:
Get it on Google Play

മെക്സിക്കോ സിറ്റി: ലോകത്തിലെ ഏറ്റവും അപകടകാരികളിലൊന്നായ മെക്സിക്കോയിലെ പോപ്പക്കാറ്റപ്പെറ്റൽ അഗ്നിപര്‍വതം പൊട്ടിത്തെറിച്ചു. ചൊവ്വാഴ്ച മുതല്‍ വലിയ തോതില്‍ ചാരവും പുകയും ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രദേശവാസികള്‍ക്ക് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ദശലക്ഷണക്കിന് ആളുകളോട് ജാഗ്രത പാലിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി.ഒഴിപ്പിക്കല്‍ ആവശ്യമെങ്കില്‍ പ്രദേശത്ത് മെക്‌സിക്കോ 7,000 സൈനികരെ മേഖലയിൽ വിന്യസിച്ചിട്ടുണ്ട്. പര്‍വതത്തിന്‍റെ 60 മൈലിനുള്ളിൽ 25 ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്നുണ്ട്. പൊതുജനങ്ങള്‍ ഔട്ട്‌ഡോർ പ്രവർത്തനങ്ങൾ ഒഴിവാക്കണമെന്ന് മെക്സിക്കൻ നാഷണൽ സിവിൽ പ്രൊട്ടക്ഷൻ കോർഡിനേഷൻ ഏജൻസി (CNPC) ആവശ്യപ്പെട്ടു. സൈന്യം തെരുവുകളില്‍ പട്രോളിംഗ് നടത്തുന്നുണ്ട്.

മെക്സിക്കോ സിറ്റിയിൽ നിന്ന് 70 കിലോമീറ്റർ (45 മൈൽ) തെക്കുകിഴക്കായിട്ടാണ് 5,425 മീറ്റർ (17,797 അടി) ഉയരമുള്ള പോപ്പക്കാറ്റപ്പെറ്റൽ സ്ഥിതി ചെയ്യുന്നത്. എൽ പോപ്പോ എന്ന പേരിലാണ് ഈ അഗ്നിപര്‍വതം അറിയപ്പെടുന്നത്. 1000 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് അഗ്നിപര്‍വതം അവസാനമായി പൊട്ടിത്തെറിച്ചത്. 1347-നും 1927-നും ഇടയ്‌ക്ക്‌ ഏതാണ്ട്‌ 16 തവണ പൊട്ടിയൊലിച്ചിട്ടുണ്ട്‌. എങ്കിലും ഇതൊന്നും തന്നെ കാര്യമായ സ്‌ഫോടനങ്ങളല്ലായിരുന്നു. 1994 മുതല്‍ പോപ്പോ ഇടയ്ക്കിടെ പൊട്ടിത്തെറിയുടെ സൂചനകള്‍ നല്‍കിയിരുന്നു. 2000ത്തിലുണ്ടായ പൊട്ടിത്തെറിയില്‍ സമീപ പ്രദേശങ്ങളിൽ നിന്ന് 50,000 പേരെ ഒഴിപ്പിച്ചിരുന്നു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]

———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഫിലിപ്പീൻസിൽ സ്കൂളിൽ വെടിവയ്പ് ; 3 വിദ്യാർഥികൾക്ക് ദാരുണാന്ത്യം

0
ടാക്ലോബാൻ : ഫിലിപ്പീൻസിലെ ടാക്ലോബാൻ സിറ്റിയിലെ സാൻ ജോസ് നാഷണൽ ഹൈസ്കൂളിൽ...

എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസ് ; അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

0
കൊച്ചി : കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ അര്‍ജുന്‍ ആയങ്കിയുടെ മുന്‍കൂര്‍...

പെരുമ്പാവൂരിൽ പച്ചക്കറിക്കൊപ്പം കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമം

0
പെരുമ്പാവൂർ : പെരുമ്പാവൂരിൽ പച്ചക്കറിക്കൊപ്പം കഞ്ചാവ് ഒളിപ്പിച്ച് കടത്താൻ ശ്രമം. സംഭവത്തിൽ...

കരിമണൽ ഖനനം : ആശങ്കകൾ പരിഹരിക്കാതെ പദ്ധതിയുമായി മുന്നോട്ട് പോകില്ലെന്ന് കെ.സി വേണുഗോപാൽ എംപി

0
ആലപ്പുഴ: കരിമണൽ ഖനനത്തിൽ ദേശീയ തലത്തിലെ നിലപാട് അനുസരിച്ച് മാത്രമേ കേരളത്തിലെ...