മെഴുവേലി : നവോത്ഥാനത്തിന്റെ പ്രതീകമായാണ് മെഴുവേലി ആനന്ദഭൂതേശ്വരം മഹാദേവർ ക്ഷേത്രം അറിയപ്പെടുന്നത്. സരസകവി മുലൂര്‍ എസ്.പത്മനാഭ പണിക്കരുടെ നേതൃത്വത്തിലാണു ക്ഷേത്രം സ്ഥാപിച്ചത്. പിന്നീടു ശ്രീനാരായണ ഗുരു മെഴുവേലി സന്ദർശിച്ച വേളയിൽ വിഗ്രഹത്തിലേക്കു ചൈതന്യം പകരുകയും ചെയ്തു. ദേവക്ഷേത്രവും സരസ്വതി ക്ഷേത്രവും ഒന്നു പോലെ ഉണ്ടാകണമെന്ന് ആഗ്രഹിച്ച ശ്രീനാരായണഗുരു ആൽത്തറയിൽ വിശ്രമിച്ച സമയത്താണ് ഇവിടെയൊരു പള്ളിക്കൂടം കൂടി വേണമെന്നു നിർദേശിച്ചത്. മുലൂരിന്റെ നേതൃത്വത്തിൽ ഗുരുവചനം അനുസരിച്ചു സ്ഥാപിച്ചതാണു പത്മനാഭോദയം ഹയര്‍ സെക്കnഡറി സ്കൂള്‍.
ക്ഷേത്രചരിത്രം :
119 വർഷം മുമ്പ്1903ല്‍ മെഴുവേലിയിലുള്ള ഭക്തര്‍ കുറച്ചകലെയുള്ള ക്ഷേത്രത്തിൽ വിളക്കു തെളിക്കാനും പ്രാർഥിക്കാനും പോയി. അവിടെയുണ്ടായിരുന്ന മേൽജാതിക്കാർ ഇതു നിഷേധിക്കുകയും അവരെ ആക്ഷേപിച്ചു മടക്കി അയയ്ക്കുകയും ചെയ്തു. അന്നത്തെ സാമൂഹിക പരിഷ്കർത്താവായിരുന്ന മുലൂരിനെ കണ്ടു നാട്ടുകാർ സങ്കടം അറിയിച്ചു. സങ്കടത്തിനു പരിഹാരം കാണാൻ നാട്ടിലൊരു ക്ഷേത്രം നിർമിക്കാൻ മൂലൂർ തീരുമാനിച്ചു. വിളയിൽപറ കുടുംബക്കാർ സ്ഥലം സൗജന്യമായി നൽകി.
1905ൽ ഇടവംകോട്ട് മൂത്താശാരി ക്ഷേത്രത്തിനു ശിലാസ്ഥാപനം നടത്തി. 2 വർഷത്തിനുള്ളിൽ ഗുരുശിഷ്യനായ ശിവപ്രസാദ് സ്വാമികൾ ശിവചിത്രം ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു. 1912ൽ നരസിംഹ സ്വാമികൾ ശിവലിംഗ പ്രതിഷ്ഠയും നിർവഹിച്ചു. അന്നത്തെ കാലത്തെ രീതിയിൽ നിന്നു വ്യത്യസ്തമായി എല്ലാ ജാതിക്കാർക്കും ക്ഷേത്രത്തിൽ പ്രവേശനവും അനുവദിച്ചു. പിന്നെയും ഒന്നര പതിറ്റാണ്ടിനു ശേഷമാണു കേരളത്തിൽ ക്ഷേത്ര പ്രവേശന വിളംബരം വന്നത്.
1914ൽ മെഴുവേലി സന്ദർശിച്ച ശ്രീനാരായണ ഗുരു ശിവലിംഗത്തിലേക്കു ചൈതന്യം പകരുകയും ചെയ്തു. ഇതാണ് ആനന്ദഭൂതേശ്വരം മഹാദേവർ ക്ഷേത്രം. 2007 ൽ നടത്തിയ ദേവപ്രശ്നത്തിന്റെ അടിസ്ഥാനത്തിൽ ക്ഷേത്രത്തിന്റെ പുനർനിർമാണവും പുനപ്രതിഷ്ഠയും ധ്വജപ്രതിഷ്ഠയും നടത്തി. ഉപദേവന്മാരായി സുബ്രഹ്മണ്യൻ, ഗണപതി, ശാസ്താവ്, ദേവി, രക്ഷസ്, നാഗം എന്നിവയും ശ്രീനാരായണ ഗുരുമന്ദിരവും ക്ഷേത്രത്തിൽ സ്ഥാപിച്ചു.
ഉത്സവവിശേഷം :
ശിവരാത്രി മുതൽ 6 ദിവസമാണ് ഉത്സവം. ശിവരാത്രിക്കു കൊടിയേറി ആറാം ദിവസം ആറാട്ടോടെ സമാപിക്കും. മൂന്നാം ഉത്സവ ദിനത്തിൽ കഥകളിയാണു പ്രാധാന്യം. അഞ്ചാം ഉത്സവത്തിനാണു പള്ളിവേട്ട. അന്ന് 18 കരകളിൽ നിന്നുള്ള കെട്ടുകാഴ്ചകൾ ക്ഷേത്രത്തിലെത്തും. തുണ്ടുകാട് ഗുരുമന്ദിരത്തിൽ നിന്നാണ് ആറാട്ടു ഘോഷയാത്ര തുടങ്ങുന്നത്. കൊടിയേറ്റിനും ആറാട്ടിനും അന്നദാനവും ഉണ്ടായിരിക്കും. മകരത്തിലെ പുരൂരുട്ടാതി നാളിലാണ് പ്രതിഷ്ഠാ വാർഷികം. വൃശ്ചികം ഒന്നു മുതൽ 41 ദിവസമാണു മണ്ഡലചിറപ്പ്. ഇതിൽ 12 വിളക്ക് പ്രാധാന്യത്തോടെ ആഘോഷിക്കാറുണ്ട്. എസ്എൻ ട്രസ്റ്റിന്റെ ഉടമസ്ഥതയിലാണു ക്ഷേത്രം. എസ്.എം.റോയി ചെയർമാനും കെ.എസ്.ശ്രീദേവി വൈസ് ചെയർമാനും കെ.സുരേഷ് കുമാർ കൺവീനറുമായ കമ്മറ്റിയാണ് ഭരണം നടത്തുന്നത്. ഈ മാസം 3, 4 തീയതികളിലും ദേവപ്രശ്നം നടത്തി പരിഹാരക്രിയകൾ ക്ഷേത്രത്തിൽ നടന്നുവരികയാണ്.
നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 70255 53033 / 0468 295 3033 /233 3033 mail – [email protected]
—————————————————————-