വർദ്ധിപ്പിച്ച കോർട്ടുഫീസ് അടിയന്തിരമായി പിന്‍വലിക്കണം ; കേരള അഡ്വക്കേറ്റ് ക്ലർക്ക് അസോസിയേഷൻ – പത്തനംതിട്ടയില്‍ പ്രതിഷേധം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട: അതിഭീമമായി വർദ്ധിപ്പിച്ച കോർട്ടുഫീസ് അടിയന്തിരമായി പിന്‍വലിക്കണമെന്ന് കേരള അഡ്വക്കേറ്റ് ക്ലർക്ക് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് എസ് സതീഷ് ആവശ്യപ്പെട്ടു. പത്തനംതിട്ട മിനി സിവിൽ മുൻപിൽ കോർട്ടുഫീസ് വർദ്ധനവിനെതിരെ കേരള അഡ്വക്കേറ്റ് ക്ലർക്ക് അസോസിയേഷന്റെ  നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. നീതി തേടി വരുന്നവരുടെ അവസാന ആശ്രയമാണ് കോടതികൾ. അവിടെ നീതിക്കുവേണ്ടി വരുന്ന സാധാരണ ജനങ്ങളുടെമേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുന്നതാണ് ഇപ്പോഴത്തെ നടപടി. ഇത് ഒരു കാരണവശാലും അംഗീകരിക്കാവുന്നതല്ലെന്നും  ഈ വർദ്ധനവ് അടിയന്തിരമായി പിൻവലിച്ചില്ലെങ്കിൽ അടുത്തഘട്ട സമരത്തിലേക്ക് പോകേണ്ടി വരുമെന്നും എസ് സതീഷ് പറഞ്ഞു.

കെ.എ.സി.എ പത്തനംതിട്ട യൂണിറ്റ് പ്രസിഡണ്ട് മധു ടി ജി അധ്യക്ഷത വഹിച്ചു. ലോയേഴ്സ് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ. സുനിൽ എസ് ലാൽ, ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ. റ്റി.എച്ച് സിറാജുദ്ദീൻ, അഡ്വ.അനിൽ പി നായർ, അഡ്വ. റോബിൻസൺ, ജില്ലാ പ്രസിഡന്റ് ആർ സുരേഷ്, സെക്രട്ടറി രതീഷ് വി നായർ, ശുഭകുമാരി, വിനീത് ടി കെ, രതീഷ് എൻ എന്നിവർ സംസാരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...