ടാറ്റാ മോട്ടോഴ്‌സാണ് നിലവിൽ ഇന്ത്യൻ ഇലക്ട്രിക്ക് കാർ വിപണിയിലെ രാജാവ്. കമ്പനിയുടെ ഇലക്ട്രിക് കാറുകൾ ഇന്ത്യയിൽ തരംഗമാകുന്നു. പക്ഷേ ഇപ്പോൾ ചൈനീസ് വാഹന ബ്രാൻഡായ എംജി മോട്ടോഴ്സ് ഈ വിഭാഗത്തിൽ കുതിച്ചുവരികയാണെന്നാണ് റിപ്പോര്‍ട്ടുകൾ. എംജി മോട്ടോർ ഇന്ത്യയുടെ വിൽപ്പനയിൽ ഇലക്ട്രിക് കാറുകളുടെ പങ്ക് അതിവേഗം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. 2024 ഓഗസ്റ്റിലെ വിൽപ്പന റിപ്പോർട്ട് അനുസരിച്ച് കമ്പനിയുടെ റീട്ടെയിൽ വിൽപ്പന കണക്ക് 4,571 യൂണിറ്റായിരുന്നു, 2023 ഓഗസ്റ്റിൽ ഇത് 4,185 യൂണിറ്റായിരുന്നു, ഇത് പ്രതിവർഷം ഒമ്പത് ശതമാനം വളർച്ച കാണിക്കുന്നു.
പെട്രോൾ കാറുകളെ അപേക്ഷിച്ച് ഇലക്ട്രിക് കാറുകൾക്ക് അതിൽ 35 ശതമാനം വിഹിതമുണ്ട് എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എംജി മോട്ടോർ ഇന്ത്യയുടെ വിൽപ്പനയിൽ ഐസിഇ, ഇലക്ട്രിക് വാഹനങ്ങൾ ഒരു പ്രധാന പങ്ക് വഹിച്ചു. ഐസിഇ വാഹനങ്ങൾ 2024 ഓഗസ്റ്റിൽ 2,971 യൂണിറ്റ് വിൽപ്പന കൈവരിച്ചു. ഇത് മൊത്തം വിൽപ്പനയുടെ 65 ശതമാനമാണ്. അതേസമയം പുതിയ ഊർജ്ജം ഉപയോഗിക്കുന്ന വാഹനങ്ങളും അത്ഭുതകരമായ വളർച്ച കൈവരിച്ചു. മൊത്തം വിൽപ്പനയിൽ 1,600 യൂണിറ്റുകൾ ഇവികൾ സംഭാവന ചെയ്തു, ഇത് വിൽപ്പനയുടെ 35 ശതമാനമാണ്. കമ്പനിയുടെ ഇലക്ട്രിക് സെഗ്‌മെൻ്റിൽ കാര്യമായ വളർച്ചയുണ്ടായി. എംജി മോട്ടോർ ഇന്ത്യയുടെ ഇവി വിഭാഗത്തിൽ എംജി ഇസെഡ്എസ് ഇവി, എംജി കോമറ്റ് ഇവി പോലുള്ള മോഡലുകൾ ഉൾപ്പെടുന്നു. സിറ്റി റൈഡിംഗിനായി രൂപകല്പന ചെയ്ത കോംപാക്ട് കാറായ എംജി ഇസഡ്എസും എംജി കോമറ്റും ഇവി വിൽപ്പന വർധിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. മൊത്തം വിൽപ്പനയിൽ 35 ശതമാനം സംഭാവന ചെയ്യുന്നത് ഇവികളാണ്.