Thursday, May 8, 2025 2:20 am

എംജി ഗ്ലോസ്റ്റർ ഒന്നാം വാർഷികം ; ഓഫ് റോഡിംഗുമായി കമ്പനി

For full experience, Download our mobile application:
Get it on Google Play

പ്രീമിയം എസ്‌യുവിയായ ഗ്ലോസ്റ്ററിന്റെ ഇന്ത്യന്‍ പ്രവേശനത്തതിന്‍റെ ഒന്നാം വാർഷികം ആഘോഷിക്കുന്നതിനായി, സാഹസിക – അഭിമുഖരായ ഇന്ത്യൻ ഉപഭോക്താക്കൾക്കായി ഒരു അതുല്യമായ 4 X 4 ഡ്രൈവിംഗ് അനുഭവം സംഘടിപ്പിച്ച് എംജി മോട്ടോർ ഇന്ത്യ. എംജി ഗ്ലോസ്റ്ററിന്‍റെ ആഡംബര ഓഫ്-റോഡിംഗ് ആസ്വദിക്കാൻ 50 ലധികം കുടുംബങ്ങള്‍ പങ്കെടുത്തതായി റിപ്പോര്‍ട്ട് ചെയ്യുന്നു. ഡ്രൈവിങ്ങിനിടെ ഉപഭോക്താക്കൾ ഗ്ലോസ്റ്ററിന്റെ ഓഫ് – റോഡിംഗ് കഴിവുകൾ ആസ്വദിച്ചു. ക്യൂറേറ്റ് ചെയ്‍ത ട്രാക്കുകളിലൂടെയും ആർട്ടിക്കുലേഷൻസ്, ഹിൽ ക്ലൈംബിംഗ് ആന്‍ഡ് ഡിസന്റ്, വാട്ടർ വേഡിംഗ് തുടങ്ങിയവ പരിപാടിയുടെ ഭാഗമായിരുന്നു.

ചൈനീസ് വാഹന നിര്‍മ്മാതാക്കളായ സായിക്കിന്‍റെ കീഴിലുള്ള എംജി മോട്ടോഴ്‍സിന്‍റെ ഇന്ത്യയിലെ നാലാമത്തെ മോഡലാണ് ഗ്ലോസ്റ്റര്‍ എസ്‍യുവി. 2020 ഒക്ടോബര്‍ രണ്ടാം വാരമാണ് വാഹനത്തെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. രണ്ട് ഡീസൽ എഞ്ചിനുകളുമായാണ് എംജി ഗ്ലോസ്റ്റർ വരുന്നത്. ആദ്യ രണ്ട് വേരിയന്റുകളിൽ 2.0 ലിറ്റർ ടർബോ എഞ്ചിൻ 163 b h p കരുത്തും 375 N m ടോര്‍ഖും സൃഷ്‍ടിക്കുന്നു. സൂപ്പര്‍, ഷാര്‍പ്പ്, സ്‍മാര്‍ട്ട്, സാവി എന്നീ നാല് വേരിയന്റുകളിലാണ് എംജി ഗ്ലോസ്റ്ററിന്റെ വരവ്. രണ്ടാം നിരയിൽ ബക്കറ്റ് സീറ്റുകളടക്കം 6 സീറ്റ് കോൺഫിഗറേഷനിൽ സ്മാർട്ട്, സാവി പതിപ്പുകൾ ലഭ്യമാണ്. സൂപ്പർ വേരിയന്റ് രണ്ടാം നിരയിൽ ബെഞ്ച് സീറ്റിംഗുള്ള 7 സീറ്റ് കോൺഫിഗറേഷനിൽ ലഭിക്കൂ. ഷാർപ് പതിപ്പ് 6 അല്ലെങ്കിൽ 7 സീറ്റർ കോൺഫിഗറേഷനിൽ വാങ്ങാം.

എസ്എഐസിയുടെ ഉപബ്രാൻഡായ മാക്‌സസിൻറെ D 90 എസ്‌യുവി റീബാഡ്‍ജിംങ് ചെയ്‍ത് ഇന്ത്യൻ സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തിയാണ് ഗ്ലോസ്റ്ററായെത്തുന്നത്. പനോരമിക് സണ്‍റൂഫ്, 360 ഡിഗ്രി ക്യാമറ, 12.3 ഇഞ്ച് എച്ച്.ഡി ടച്ച് സ്‌ക്രീന്‍ എന്റര്‍ടെയിന്‍മെന്റ് സിസ്റ്റം, എട്ട് ഇഞ്ച് വലിപ്പമുള്ള ഡിജിറ്റല്‍ ഇന്‍സ്ട്രമെന്റ് ക്ലസ്റ്റര്‍, മൂന്ന് സോണുള്ള ക്ലൈമറ്റ് കണ്‍ട്രോള്‍ തുടങ്ങിയ ഫീച്ചറുകള്‍ ഈ വാഹനത്തില്‍ നല്‍കുന്നുണ്ട്. 70 കണക്ടഡ് കാര്‍ ഫീച്ചറുകളാണ് ഗ്ലോസ്റ്ററില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്. അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ, ഹാൻഡ് ഫ്രീ പാർക്കിംഗ്, ലൈൻ അസിസ്​റ്റ്​ ​തുടങ്ങിയ സംവിധാനങ്ങളും വാഹനത്തിനുണ്ടാകും. അടുത്ത തലമുറ ഓട്ടോമോട്ടീവ് ടെക്നോളജികളാണ് വാഹനത്തിൽ അവതരിപ്പിക്കുന്നത്. വോൾവോ, ജീപ്പ് ചെറോക്കി തുടങ്ങിയ വാഹനങ്ങളിൽ കാണുന്ന ഫ്രണ്ട് കൊളിഷൻ ഡിറ്റക്ഷൻ സിസ്റ്റം, ബെൻസിലും ലാൻഡ് റോവറുകളിലും കാണുന്ന അഡാപ്റ്റീവ് ക്രൂസ് കൺട്രോൾ സിസ്റ്റം, ഓട്ടോ പാർക്കിങ് തുടങ്ങി ലക്ഷ്വറി സെഗ്മെന്റുകളിൽ മാത്രം കാണുന്ന ഫീച്ചറുകളും വാഹനത്തിലുണ്ടാകും.

ഇതുവരെ ഈ ശ്രേണിയില്‍ ആരും നല്‍കിയിട്ടില്ലാത്ത സാങ്കേതികവിദ്യകളും ഫീച്ചറുകളുമായാണ് ഈ വാഹനം എത്തുന്നത്. ഈ വാഹനത്തെ മറ്റ് എതിരാളികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് അതിലെ അഡ്വാന്‍സ്‍ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റമാണ്. അപകടം മുന്‍കൂട്ടി മനസിലാക്കി ഇത് ഒഴിവാക്കാന്‍ സഹായിക്കുന്ന സംവിധാനമാണ് അഡ്വാന്‍സ്‍ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം (എഡിഎഎസ്) ഇത് വാഹനത്തില്‍ തന്നെ ബാഡ്‍ജ് ചെയ്‍തിട്ടുണ്ട്. സായിക്കിന്റെ കീഴിലുള്ള മാക്സസിന്റെ ഡി90 എന്ന എസ്‌യുവിയുടെ ഇന്ത്യൻ പതിപ്പാണ് ഗ്ലോസ്റ്ററിലെ അഡാപ്റ്റീവ് എല്‍.ഇ.ഡി. ഹെഡ്‌ലാമ്പിനൊപ്പം വലിയ ഹെക്‌സഗണല്‍ ഗ്രില്‍, ബമ്പറിലെ സ്‌കിഡ്‌പ്ലേറ്റ്, ഇരട്ടനിറമുള്ള പതിനേഴിഞ്ച് അലോയ് വീലുകള്‍ എന്നിവയും മാക്‌സസ് ഡി90-യില്‍ നിന്ന് കടമെടുത്തിട്ടുള്ളതാണ്. മറ്റുവാഹനങ്ങളെ വെല്ലുവിളിക്കുന്ന ഗ്രൗണ്ട് ക്ലിയറൻസാണ് മറ്റൊരു പ്രത്യേകത. 5,005 മില്ലീമീറ്റർ നീളവും 1,932 മില്ലീമീറ്റർ വീതിയും 1875 മില്ലീമീറ്റർ ഉയരവും 2950 മില്ലിമീറ്റർ വീൽബേസും ആണ് വാഹനത്തിന്റെ അളവുകൾ.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ഒരു റൊണാൾഡോ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി

0
ഫുൾഫിൽ സിനിമാസ് നിർമ്മാണം നിർവഹിച്ച് നവാഗതനായ റിനോയ് കല്ലൂർ തിരക്കഥ എഴുതി...

ജില്ലാ അവലോകന യോഗം മെയ് 15ന് നടക്കും

0
പത്തനംതിട്ട : രജിസ്‌ട്രേഷന്‍, പുരാവസ്തു, പുരാവസ്തുരേഖ, മ്യൂസിയം വകുപ്പ് മന്ത്രി കടന്നപ്പളളി...

അതിർത്തിയില്‍ പാക് പ്രകോപനം തുടരുന്നതിനിടെ ജാഗ്രത കർശനമാക്കി സൈന്യം

0
ദില്ലി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെയും അതിർത്തിയില്‍ പാക് പ്രകോപനം തുടരുന്നതിനിടെ ജാഗ്രത...

ആസൂത്രിത ആക്രമണമാണ് ഇന്ത്യ നടത്തിയതെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

0
ഇസ്‌ലാമാബാദ്: ആസൂത്രിത ആക്രമണമാണ് ഇന്ത്യ നടത്തിയതെന്ന് പാകിസ്താന്‍ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്....