വ​നി​ത പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന് അ​ശ്ലീ​ല വീഡി​യോ​ക​ള്‍ അ​യ​ച്ച സംഭവത്തില്‍ പ്ര​തി അറസ്റ്റി​ല്‍

For full experience, Download our mobile application:
Get it on Google Play

നെ​ടു​മ​ങ്ങാ​ട് : വ​നി​ത പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തി​ന് അ​ശ്ലീ​ല വീഡി​യോ​ക​ള്‍ അ​യ​ച്ച സംഭവത്തില്‍ പ്ര​തി അറസ്റ്റി​ല്‍. ക​ന്യാ​കു​മാ​രി ജി​ല്ല​യി​ല്‍ വി​ള​വ​ന്‍​കോ​ട് വെ​ള്ളാം​കോ​ട് പ​ന്ത​ല്‍​വി​ള സി.​എ​സ്.​ഐ ച​ര്‍​ച്ചി​ന് സ​മീ​പം ഡോ​ര്‍ ന​മ്പ​ര്‍ 1/150 ല്‍ ​ദേ​വ​രാ​ജ് എ​ന്ന വി​ജ​യ​കു​മാ​ര്‍ (40) ആണ് പോലീസ് പിടിയിലായത്. നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ആണ് പ്രതിയെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. വ​നി​ത പ​ഞ്ചാ​യ​ത്ത് അം​ഗ​ത്തിന്റെ പരാതിയിലാണ് പോലീസ് കേസെടുത്തിരിക്കുന്നത്. മൊ​ബൈ​ല്‍ ഫോ​ണി​ലേ​ക്ക് പ​ത്തോ​ളം അ​ശ്ലീ​ല ലൈം​ഗി​ക വീഡി​യോ​ക​ള്‍ അ​യ​ച്ചും വീഡി​യോ ​കാ​ള്‍ ചെ​യ്ത് ലൈം​ഗി​ക ചു​വ​യോ​ടെ സം​സാ​രി​ച്ചും അ​ശ്ലീ​ല വീഡി​യോ സൈ​റ്റു​ക​ളു​ടെ ലി​ങ്കു​ക​ള്‍ അ​യ​ച്ചെ​ന്നു​മു​ള്ള പ​രാ​തി​യി​ലാ​ണ്​ കേ​സെ​ടു​ത്തിരിക്കുന്നത്.

നെ​ടു​മ​ങ്ങാ​ട് എ.​എ​സ്.​പി രാ​ജ് പ്ര​സാ​ദിന്റെ നേ​തൃ​ത്വ​ത്തി​ല്‍ നെ​ടു​മ​ങ്ങാ​ട് പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ സ​ന്തോ​ഷ്കു​മാ​ര്‍, എ​സ്.​ഐ സു​നി​ല്‍ ഗോ​പി, തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ ഡാ​ന്‍​സാ​ഫ് ടീ​മം​ഗ​ങ്ങ​ള്‍ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് സൈ​ബ​ര്‍ സെ​ല്ലിന്റെ സ​ഹാ​യ​ത്തോ​ടെ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി​യെ അ​റ​സ്​​റ്റ്​ ചെ​യ്ത​ത്. അറസ്റ്റ് ചെയ്ത പ്രതിയെ കോ​ട​തിയില്‍ ഹാജരാക്കിയ ശേഷം റി​മാ​ന്‍​ഡ് ചെ​യ്തു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശക്തമായ മഴ ; ഡൽഹിയിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു

0
ഡൽഹി : ഡൽഹിയിൽ അടുത്ത രണ്ടുമണിക്കൂറിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര...

16-ാംധനകാര്യകമ്മിഷൻ വിഹിതം ; പകുതിയെങ്കിലും തദ്ദേശസ്ഥാപനങ്ങൾ വിനിയോഗിച്ചില്ലെങ്കിൽ 2-ാംഗഡു കിട്ടില്ല

0
തിരുവനന്തപുരം : പതിനാറാം ധനകാര്യകമ്മിഷൻ അനുവദിക്കുന്ന ഗ്രാന്റുകളുടെ അമ്പത് ശതമാനമെങ്കിലും തദ്ദേശസ്ഥാപനങ്ങൾ...

ഇറാനുമായി സാമ്പത്തിക ഇടപാട് പാടില്ല ; ഉപരോധം നേരിടേണ്ടി വരുമെന്ന് രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി അമേരിക്ക...

0
ഇറാൻ: ഇറാനുമായി ഇടപാടുകൾ നടത്തുന്ന ഏത് രാജ്യത്തിനും ഉപരോധമേർപ്പെടുത്തുമെന്ന കടുത്ത മുന്നറിയിപ്പുമായി...

സൗദിയിൽ ഫ്രീലാൻസ് ജോലിക്ക് ലോക്കിടാൻ ആഭ്യന്തര മന്ത്രാലയം

0
റിയാദ്: സൗദി അറേബ്യയിൽ ഫ്രീലാൻസ് വിസകളിൽ ജോലി ചെയ്യുന്നവർക്ക് അമ്പതിനായിരം റിയാൽ...