തിരുവന്തപുരം : എം.ജി കോളജില്‍ എസ് എഫ് ഐ പ്രവര്‍ത്തകന് എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദ്ദനം. പരിക്കേറ്റ ഒന്നാം വര്‍ഷ വിദ്യാര്‍ഥി കൗശിക്കിനെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എസ്.എഫ്.ഐ യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി ഇന്നലെ രാത്രി തോരണം കെട്ടുകയായിരുന്ന കൗശിക്കിനെ പത്തോളം പേരടങ്ങുന്ന സംഘമാണ് മര്‍ദ്ദിച്ചത്. കൗശിക്കിനെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ എസ്.എഫ്.ഐ ഇന്നലെ പുറത്തുവിട്ടു. സംഭവത്തില്‍ പ്രതിഷേധിച്ചത് എസ് എഫ് ഐ പ്രവര്‍ത്തകര്‍ ഇന്ന് എം.ജി കോളജിലേക്ക് പ്രകടനം നടത്തി. പ്രകടനം ഗേറ്റിന് സമീപം പോലീസ് തടഞ്ഞു.
എം.ജി കോളജില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകന് എ.ബി.വി.പി പ്രവര്‍ത്തകരുടെ മര്‍ദനം
RECENT NEWS
Advertisment