കോട്ടയം: മഹാത്മാ ഗാന്ധി സര്‍വ്വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. അതേസമയം ആറ്, ഏഴ്, എട്ട് സെമസ്റ്റര്‍ ബിടെക് (2010 അഡിമിഷന്‍ മുതല്‍ സപ്ലിമെന്‍ററി / മേഴ്‌സി ചാന്‍സ്) പരീക്ഷകള്‍ യഥാക്രമം ജനുവരി 29,30,31 എന്നി തീയതികളില്‍ ആരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാല വെബ്‌സൈറ്റില്‍ ലഭിക്കും. പൊങ്കല്‍ പ്രമാണിച്ച് ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, പാലക്കാട്, വയനാട് എന്നി ജില്ലകള്‍ക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
മഹാത്മാ ഗാന്ധി സര്‍വ്വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചു
RECENT NEWS
Advertisment