കൊല്ലം മുഖത്തല നടുവിലേക്കരയിൽ മധ്യവയസ്കൻ വെന്തുമരിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം: കൊല്ലം മുഖത്തല നടുവിലേക്കരയിൽ മധ്യവയസ്കൻ വെന്തുമരിച്ചു. കാവനാട് കന്നിമേൽച്ചേരി സ്വദേശി ദയാനിധിയാണ് മരിച്ചത്. പുരയിടത്തിൽ തീയിട്ടത് ആളിപടരുകയായിരുന്നു. തീയണക്കാൻ ശ്രമിക്കവേയാണ് അപകടത്തിൽപെട്ടത്. വളരെ ദാരുണമായ സംഭവമാണ് നടന്നത്. വാടകയ്ക്ക് നൽകിയിരിക്കുന്ന വീടിനോട് ചേർന്നാണ് അപകടം നടന്ന പറമ്പുള്ളത്. കാടുപിടിച്ച് കിടക്കുന്നത് കണ്ട് പറമ്പിൽ തീയിടാൻ എത്തിയതായിരുന്നു ദയാനിധി. എന്നാൽ പ്രതീക്ഷിച്ചതിനേക്കാൾ വേ​ഗത്തിൽ തീ ആളിപടർന്നു.

തീ ആളിക്കത്തിയതിനെ തുടർന്ന് തുടർന്ന് അടുത്തുള്ള ആളുകളെയും ഫയർഫോഴ്സിനെയും ദയാനിധി വിവരമറിയിച്ചിരുന്നു. ഫയർഫോഴ്സ് എത്തുന്നതിന് മുമ്പ് തന്നെ പറമ്പ് കത്തി തീർന്നിരുന്നു. അതിനിടയിൽ തീ അണക്കാനുളള ശ്രമവും ദയാനിധി ന‌ടത്തിയിരുന്നു. എന്നാൽ 55കാരനായ അദ്ദേഹം തീയുടെ അകത്തേക്ക് മറിഞ്ഞുവീഴുകയായിരുന്നു. പൊള്ളലേറ്റ് മരണം സംഭവിക്കുകയായിരുന്നു. ഈ പുരയിടം വൃത്തിയാക്കാൻ ഇടയ്ക്ക് ദയാനിധി ഇവിടേക്ക് എത്താറുണ്ടായിരുന്നു. ആളുകളെല്ലാം ഓ‌ടിക്കൂടിയപ്പോഴേയ്ക്കും പൊള്ളലേറ്റ് അനക്കമില്ലാതെ നിലയിൽ കിടക്കുന്ന ദയാനിധിയെ ആണ് കണ്ടത്. പ്രദേശവാസിയായ ആളാണ് പോലീസിനെ വിവരമറിയിച്ചത്. മൃതദേഹം തുടർനടപടികൾക്കായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...