ന്യൂഡല്‍ഹി : മിഗ്-29 പരിശീലന വിമാനം തകര്‍ന്നുവീണ് കാണാതായ വൈമാനികന്‍ കമാന്റര്‍ നിശാന്ത് സിംഗിന്റെ മൃതദേഹം നാവികസേന കണ്ടെത്തി. അപകടത്തിന് ശേഷം 11 ദിവസം കഴിഞ്ഞാണ് കമാന്റര്‍ സിംഗിന്റെ ശരീരം ലഭിച്ചത്. നവംബര്‍ 26ന് പരിശീലന പറക്കലിനിടെ അറേബ്യന്‍ കടലിലാണ് മിഗ് വിമാനം തകര്‍ന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന സഹ വൈമാനികനെ സുരക്ഷാസേന രക്ഷപെടുത്തിയിരുന്നു. വിമാനവാഹിനി കപ്പലായ ഐ.എന്‍.എസ് വിക്രമാദിത്യയില്‍ നിന്നും പരിശീലനത്തിനായി പറന്നുയര്‍ന്ന യുദ്ധവിമാനം വൈകാതെ തകര്‍ന്നുവീഴുകയായിരുന്നു.
മിഗ്-29 പരിശീലന വിമാനം തകര്‍ന്നുവീണ് കാണാതായ വൈമാനികന്റെ മൃതദേഹം കണ്ടെത്തി
RECENT NEWS
Advertisment