പൂനെ: കുടിയേറ്റ തൊഴിലാളി ശ്രമിക് ട്രെയിനില്‍ വെച്ച് മരിച്ചു. പൂനെ പ്രയാഗ് രാജ് ട്രെയിനില്‍ വെച്ച് 34കാരനായ അഖിലേഷ് കുമാര്‍ ആണ് മരിച്ചത്. പൂനെയിലെ ഹോട്ടലില്‍ ജോലിക്കാരനായ അഖിലേഷ് കുമാര്‍ സ്വന്തം നാടായ ഉത്തര്‍പ്രദേശിലെ ഗോണ്ടയിലേക്ക് തിരിച്ചുവരികയായിരുന്നു. മധ്യപ്രദേശിലെ സത്നയില്‍ വെച്ചാണ് ഇദ്ദേഹം മരിച്ചത്. മൃതദേഹം സത്നയില്‍ തന്നെ പോസ്റ്റ്മോര്‍ട്ടം ചെയ്തെന്ന് റെയില്‍വെ പോലീസ് വ്യക്തമാക്കി. ഇയാള്‍ കോവിഡ് രോഗബാധിതനായിരുന്നോ എന്ന കാര്യം വ്യക്തമല്ലെന്നും പോലീസ് അറിയിച്ചു.
കുടിയേറ്റ തൊഴിലാളി ശ്രമിക് ട്രെയിനില്‍ മരിച്ചു
RECENT NEWS
Advertisment