മലപ്പുറം: കോവിഡ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ അതിഥി തൊഴിലാളികള്‍ക്ക് സ്വദേശത്തേക്ക് മടങ്ങാന്‍ ട്രെയിന്‍ ഏര്‍പ്പെടുത്തിയെന്ന വ്യാജസന്ദേശം പ്രചരിപ്പിച്ച സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. മലപ്പുറം എടവണ്ണയില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്‍റ് ഷെരീഫാണ് അറസ്റ്റിലായത്.
വ്യാജപ്രചാരണം നടത്തിയതുമായി ബന്ധപ്പെട്ട് ഇന്നലെ യൂത്ത് കോണ്‍ഗ്രസ് എടവണ്ണക്കാട് മണ്ഡലം മുന്‍ സെക്രട്ടറി അലീഷ് സാക്കിറിനെ അറസ്റ്റ് ചെയ്തിരുന്നു. നിലമ്പൂരില്‍നിന്ന് അടുത്ത ദിവസം ട്രെയിന്‍ ഉണ്ടെന്നും നാട്ടിലേക്ക് മടങ്ങാമെന്നുമാണ് വാട്‌സ് ആപ്പ് ശബ്ദസന്ദേശമായി അതിഥി തൊഴിലാളികള്‍ക്കിടയില്‍ പ്രചരിപ്പിച്ചത്.