പത്തനംതിട്ട: കോവിഡ് – 19 നിയന്ത്രണങ്ങൾ മൂലം ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന അതിഥി തൊഴിലാളികൾക്ക് ഭക്ഷണം എത്തിച്ച് നൽകി പത്തനംതിട്ടയിലെ പോലീസ് ഉദ്യോഗസ്ഥർ മാതൃകയായി. രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെയാണ് ഇവർക്ക് ഭക്ഷണം എത്തിച്ചു നൽകിയത്.
ഡിവൈഎസ്പി കെ സജീവ്, സബ് ഇൻസ്പെക്ടർമാരായ ആർ സുരേഷ് കുമാർ, കെ. ഹക്കീം , ഹരീന്ദ്രൻ നായർ, രാജീവ് യൂത്ത് ഫൗണ്ടേഷൻ ജില്ലാ ചെയർമാൻ നഹാസ് പത്തനംതിട്ട , പി സി ശ്രീരാജ്, ഫിറോസ് എന്നിവരുടെ നേതൃത്വത്തിലാണ് ഭക്ഷണ വിതരണം നടത്തിയത്.