Thursday, July 3, 2025 11:35 am

ഭക്ഷണമില്ല, വൈദ്യപരിശോധനയില്ല ; കേരളത്തിലേക്ക് മടങ്ങാൻ അപേക്ഷിച്ച് നാട്ടിലേക്ക് പോയ അന്യസംസ്ഥാന തൊഴിലാളികൾ

For full experience, Download our mobile application:
Get it on Google Play

കോഴിക്കോട്: ഏറെ നാളത്തെ കാത്തിരിപ്പിനു ശേഷം സമരമുൾപ്പെടെ നടത്തി നാട്ടിലേക്ക് മടങ്ങിപ്പോയ അന്യസംസ്ഥാന തൊഴിലാളികളിൽ പലരും കേരളത്തിലേക്ക് തിരിച്ചു വരാനുള്ള ശ്രമത്തിൽ. ക്വാറന്റൈൻ കാലയളവിൽ ലഭിച്ച സൗകര്യങ്ങളുടെ അഭാവമാണ് പലരെയും കേരളത്തിലേക്ക് തന്നെ മടങ്ങിയാലോ എന്ന ആലോചനയിൽ എത്തിച്ചത്.

കേരളത്തിൽ നിന്ന് ബീഹാറിലേക്ക് പോയ തൊഴിലാളികളാണ് കൂടുതലും മടങ്ങി വരാൻ ശ്രമിക്കുന്നത്. തിരികെ വരാനുള്ള പാസിനായി വിവിധ ജില്ലകളിലേക്ക് നൂറിൽപരം അപേക്ഷകൾ മടങ്ങിപ്പോയ അന്യസംസ്ഥാന തൊഴിലാളികളിൽ നിന്ന് തന്നെ ലഭിച്ചുവെന്ന് കണക്കുകൾ പറയുന്നു. നാട്ടിലേക്ക് മടങ്ങിയ പലർക്കും കിടക്കാൻ കട്ടിൽ പോലും ഇല്ലാത്ത സ്ഥിതിയാണെന്ന് ബീഹാറിലേക്ക് മടങ്ങിയ തൊഴിലാളി ചമൻ പറഞ്ഞുവെന്ന് ഒരു മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. ക്വാറന്റൈൻ സെന്ററിൽ നിലത്ത് ചതുരം വരച്ച് അവിടെ കിടക്കാനാണ് ആവശ്യപ്പെട്ടത്. ഭക്ഷണം പോലും കൃത്യസമയത്ത് ലഭിക്കുന്നില്ല.

ക്വാറന്റൈൻ കഴിഞ്ഞാൽ ജോലി പോലും ഇല്ലാതെ ഇനിയുള്ള ദിവസങ്ങളിൽ എങ്ങിനെ ജീവിക്കുമെന്ന ആശങ്കയും ഇവരെ അലട്ടുന്നുണ്ട്. അതേ സമയം കേരളത്തിൽ തങ്ങൾക്ക് ഭക്ഷണം, കൃത്യമായ വൈദ്യ പരിശോധന, താമസിക്കാൻ സൗകര്യം തുടങ്ങി എല്ലാം ലഭിച്ചുവെന്ന് തൊഴിലാളികൾ പറയുന്നു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ഷ​യ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രിക്കെതിരെ കെ. ​മു​ര​ളീ​ധ​ര​ൻ

0
തി​രു​വ​ന​ന്ത​പു​രം: മെ​ഡി​ക്ക​ൽ കോ​ള​ജ് വി​ഷ​യ​ത്തി​ൽ ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജി​നെ​തി​രേ രൂ​ക്ഷ​വി​മ​ർ​ശ​ന​വു​മാ​യി മു​തി​ർ​ന്ന...

തിരുവല്ല ടികെ റോഡ് പുനരുദ്ധാരണം ; 20 കോടിയുടെ കൂടി ടെൻഡറായി

0
ഇരവിപേരൂർ : ടികെ റോഡ് പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് 20 കോടിയുടെ...

ഗവർണറുടെ കൂലിത്തല്ലുകാരനെ പോലെ വി സി പെരുമാറുന്നു : മന്ത്രി വി ശിവൻകുട്ടി

0
തിരുവനന്തപുരം : കേരള സര്‍വകലാശാല രജിസ്ട്രാര്‍ അനിൽ കുമാറിനെ സസ്‌പെന്‍ഡ് ചെയ്ത...

ചൂരക്കോട് എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ മെറിറ്റ് ഡേ ആഘോഷം ഉദ്ഘാടനം ചെയ്തു

0
ചൂരക്കോട് : എൻഎസ്എസ് ഹയർസെക്കൻഡറി സ്കൂളിലെ ഹൈസ്കൂൾ വിഭാഗം മെറിറ്റ്...